കോഴിക്കോട്: യാത്രക്കാര്‍ക്ക് ഓട്ടോ സേവനം എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാന്‍ സഹായിക്കുന്ന ‘ഏയ് ഓട്ടോ’ മൊബൈല്‍ ആപ്ളിക്കേഷനുമായി ജില്ലാ ഭരണകൂടം. സമീപത്തെ ഓട്ടോറിക്ഷകള്‍ ഏതൊക്കെയെന്നറിയാനും മൊബൈല്‍ സ്ക്രീനില്‍ തെളിയുന്ന നമ്പറില്‍ ഡ്രൈവറെ വിളിക്കാനും സഹായിക്കുന്ന ആപ്ളിക്കേഷനാണ് ഏയ് ഓട്ടോ. ഓട്ടോറിക്ഷാ സേവനം കൂടുതല്‍ ജനസൗഹൃദവും സുരക്ഷിതവും ലാഭകരവുമാക്കുകയെന്ന ലക്ഷ്യമാണ് ജില്ലാ കലക്ടര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്കു പിന്നില്‍. ഇന്‍റര്‍നെറ്റ് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ളേസ്റ്റോറില്‍നിന്ന് Hey Auto എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ആപ്ളിക്കേഷന്‍ തുറന്നാലുടന്‍ സമീപം ലഭ്യമായ ഓട്ടോകളുടെ നമ്പറും ഡ്രൈവര്‍മാരുടെ പേരും ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങളും സ്ക്രീനില്‍ തെളിയും. ഡ്രൈവറുടെ നമ്പറില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം ഓട്ടോ മുന്നിലത്തെും.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ഓട്ടോകളുടെ വിവരങ്ങളാണ് മൊബൈലില്‍ തെളിയുക. ഇതിന് ഓട്ടോ ഡ്രൈവര്‍മാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ളിക്കേഷനില്‍ പാസ്വേഡ് ഉപയോഗിച്ച് സൈന്‍ അപ് ചെയ്ത ശേഷം പേര്, ഓട്ടോ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓട്ടത്തിന് റെഡിയാണെങ്കില്‍ ആപ്ളിക്കേഷനിലെ പ്രത്യേക ബട്ടന്‍ ഓണ്‍ ചെയ്താല്‍ മതി.
വിശ്രമവേളകളില്‍ ഇത് ഓഫ് ചെയ്ത ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാവില്ല. ഓട്ടോ തൊഴിലാളി സംഘടനകള്‍ വഴിയാണ് ഡ്രൈവര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുക.
ഓണത്തിനു മുന്നോടിയായി ഏയ് ഓട്ടോ പദ്ധതി തുടങ്ങാന്‍ കഴിയുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍െറ കണക്കുകൂട്ടല്‍. ഇതിന്‍െറ മുന്നോടിയായി ജില്ലാ കലക്ടര്‍ ഓട്ടോറിക്ഷാ യൂനിയന്‍ നേതാക്കളുടെ യോഗം വിളിച്ചു. പദ്ധതിയെക്കുറിച്ച് പരിചയപ്പെടുത്താനും താല്‍പര്യമുള്ളവരെ രജിസ്റ്റര്‍ ചെയ്യിക്കാനും ഈമാസം 18ന് രാവിലെ 11ന് പൊലീസ് ക്ളബില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്കുള്ള ശില്‍പശാല
നടക്കും. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വിവിധ യൂനിയന്‍ പ്രതിനിധികളായ യു. സതീശന്‍, എ. മമ്മത് കോയ, കെ.പി. ഗോപാലകൃഷ്ണന്‍, ടി.വി. അബൂബക്കര്‍ കോയ, പി.കെ. സതീശന്‍, എം.വി. ബൈജു, പി.കെ. നാസര്‍, പി.വി. സുരേഷ്, ബിജിത്ത്, ആപ്ളിക്കേഷന്‍ തയാറാക്കിയ സംഘത്തിലെ റഫ്ജിത്ത്, മുജീബ്, റിഫാസ്, ബിജീഷ് എന്നിവര്‍ പ
ങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.