കോഴിക്കോട്: ഒരു കൂരവെക്കാന്‍പോലും സ്വന്തമായി ഇടമില്ലാത്ത ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയാറായില്ളെങ്കില്‍ എസ്റ്റേറ്റുകള്‍ കൈയേറിയ സര്‍ക്കാര്‍ ഭൂമി പിടിച്ചടക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ. അബ്ദുല്‍ ഹക്കീം. വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമരസമിതി നടത്തിയ കലക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപരോധസമരം ഒരു സൂചനമാത്രമാണെന്നും പാവപ്പെട്ട കിടപ്പാടമില്ലാത്തവരുടെ ഭൂമിപ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ ഭൂരഹിതരായ മൂന്നരലക്ഷം പേര്‍ ഇന്ന് സമരത്തിലാണ്. സംസ്ഥാനത്ത് സമ്പൂര്‍ണ ഭൂപരിഷ്കരണം നടപ്പാക്കി വന്‍കിട ഭൂമാഫിയകളുടെ കൈവശമുള്ള സര്‍ക്കാര്‍ ഭൂമി പാവങ്ങള്‍ക്ക് നല്‍കണം. ആഗസ്റ്റ് 15നുള്ളില്‍ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ അതില്‍നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വന്‍കിട മാഫിയകള്‍ക്ക് ഒത്താശചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭേദഗതി പിന്‍വലിച്ചത് താല്‍കാലികം മാത്രമാണ്. ഒരുഭാഗത്ത് ഭൂമിയില്ലാതെ ആദിവാസികളുള്‍പ്പെടെയുള്ളവര്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ ഭൂമാഫിയക്കുവേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുകയാണ്. കോര്‍പറേറ്റ് മുതലാളിമാരുടെ തീരുമാനങ്ങള്‍ നടപ്പാക്കുകയും അവരുടെമുന്നില്‍ മുട്ടുമടക്കുകയും ചെയ്യുന്ന മന്ത്രിമാരാണ് കേന്ദ്രത്തിലും കേരളത്തിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ മഴ വകവെക്കാതെ ഭൂരഹിതരടക്കം നിരവധിയാളുകള്‍ കലക്ടറേറ്റ് ഉപരോധസമരത്തിനത്തെി. രാവിലെ ഒമ്പതോടെ കലക്ടറേറ്റിലേക്കുള്ള ഇരുകവാടങ്ങള്‍ക്കുമുന്നിലും അണിനിരന്ന് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ കലക്ടറേറ്റ് സ്തംഭിപ്പിച്ചു. ഉച്ചയോടെയാണ് ഉപരോധസമരം അവസാനിച്ചത്. ജില്ലാ പ്രസിഡന്‍റ് പി.സി. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുറഹ്മാന്‍, മാഹിന്‍ നെരോത്ത്, പൊന്നമ്മ ജോണ്‍സണ്‍, ശശീന്ദ്രന്‍ ബപ്പങ്ങാട്, എന്‍. സതീഷ് ബാബു, ടി.കെ. മാധവന്‍, അസ്ലം ചെറുവാടി എന്നിവര്‍ സംസാരിച്ചു. എം.എ. ഖയ്യും സ്വാഗതവും സണ്ണി ജോസഫ് നന്ദിയും പറഞ്ഞു. മുസ്തഫ പാലാഴി, ദുര്‍ഗാദേവി, ഷംസുദ്ദീന്‍ മക്കട, മജീദ് മൂഴിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.