വടകര: അഴിയൂര്‍-ചോമ്പാല്‍ തൊണ്ടിവയലില്‍ കുടിവെള്ള സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കുടിവെള്ളസംരക്ഷണ സമിതി നേതൃത്വത്തില്‍ വടകര സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി. മാര്‍ച്ച് ജനതാദള്‍ -യു സംസ്ഥാന സെക്രട്ടറി എം.കെ. ഭാസ്കരന്‍ ഉദ്ഘാടനം ചെയ്തു. ഐസ് പ്ളാന്‍റ് ഉടമയുടെ പണം പറ്റിയതുകൊണ്ടാണ് കോടതിവിധി നടപ്പാക്കാനെന്ന പേരില്‍ കെട്ടിട നിര്‍മാണത്തിന് പൊലീസ് സംരക്ഷണം നല്‍കിയതെന്നും ഇതാണോ കേരളത്തിലെ പൊലീസ് നയമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അധ്യക്ഷതവഹിച്ചു. എ.ടി. ശ്രീധരന്‍, മനയത്ത് ചന്ദ്രന്‍, എം. നാരായണന്‍, അടിയേരി രവീന്ദ്രന്‍, ഇസ്മയില്‍ കന്മന, തായാട്ട് ബാലന്‍, ടി.പി. രാജന്‍ എന്നിവര്‍ സംസാരിച്ചു. ചൊവ്വാഴ്ച ചോമ്പാലിലെ തൊണ്ടിവയലില്‍ ഐസ് പ്ളാന്‍റിനായി കെട്ടിടം നിര്‍മിക്കാനുള്ള നീക്കം കുടിവെള്ള സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഭവസ്ഥലത്തത്തെിയ പൊലീസ് സമരപന്തല്‍ അടിച്ചുതകര്‍ത്ത് പ്രവര്‍ത്തകരെ മര്‍ദിച്ചു. സംഭവുമായി ബന്ധപ്പെട്ട് 25 സമരസമിതി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തു. ഇവര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവര്‍ക്കുള്ള ജാമ്യഹരജി അഡ്വ. പി. ദിവാകരന്‍ മുഖേന വടകര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ മുഖേന വാദം കേള്‍ക്കേണ്ടതിനാല്‍ ഹരജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തൊണ്ടിവയലില്‍ കുടിവെള്ളം സംരക്ഷണത്തിനായി നാട്ടുകാര്‍ നടത്തുന്ന സമരം എല്ലാ വെല്ലുവിളികള്‍ അതിജീവിച്ചും തുടരുമെന്ന് നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.