ഓണം സ്പെഷല്‍ പഞ്ചസാര എത്തിയില്ല

കോഴിക്കോട്: ഓണക്കാലത്ത് റേഷന്‍കടകള്‍ വഴി വിതരണംചെയ്യുന്ന സാധനങ്ങള്‍ എത്താത്തത്ത് സാധാരണക്കാരുടെ ഓണാഘോഷത്തിന് തിരിച്ചടിയാകുമെന്ന് ആശങ്ക. സ്പെഷല്‍ പഞ്ചസാരയും മറ്റുമെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ റേഷന്‍കടകളിലേക്ക് വിതരണത്തിനാവശ്യമായ സാധനങ്ങള്‍ ലഭ്യമായിട്ടില്ളെന്ന് ഓള്‍ കേരള റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി പറഞ്ഞു. അരി റേഷന്‍കടകളില്‍ സ്റ്റോക്കുണ്ടെങ്കിലും കുറഞ്ഞഅളവിലാണ് വില്‍ക്കുന്നത്. ഓണക്കാലത്ത് നല്‍കാനുള്ള സ്പെഷല്‍ പഞ്ചസാര ഇതുവരെ റേഷന്‍കടകളില്‍ എത്തിയിട്ടില്ല. ആഗസ്റ്റ് 17നുള്ളില്‍ സ്പെഷല്‍ പഞ്ചസാര എത്തുമെന്നാണ് റേഷന്‍ വ്യാപാരികളെ അറിയിച്ചിട്ടുള്ളത്. ക്വിന്‍റലിന് 15 രൂപമാത്രം സര്‍ക്കാര്‍ കമീഷന്‍ നല്‍കുന്നതിനാല്‍ പഞ്ചസാര ഒരോ റേഷന്‍ വ്യാപാരിയും 1000 രൂപ നഷ്ടം സഹിച്ച് വിതരണംചെയ്യേണ്ട അവസ്ഥയാണുള്ളത്. മണ്ണെണ്ണയും മാസാവസാനമാണ് ലഭിക്കുന്നത്. കാര്‍ഡുടമകള്‍ക്ക് നല്‍കേണ്ട അരിയുടെ അളവ് കുറച്ചുകൊണ്ടാണ് ഇപ്പോള്‍ വിതരണംചെയ്യുന്നത്. ഓണക്കാലത്തും ഇതിന് മാറ്റമുണ്ടാകില്ല. ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് 25 കിലോ അരി നല്‍കേണ്ടതിനുപകരം 20 മുതല്‍ 22 കിലോ വരെ അരിയാണ് വിതരണത്തിനു ലഭിച്ചത്. കൂടാതെ എ.പി.എല്‍ കാര്‍ഡുകാര്‍ക്കുള്ള പത്തുകിലോ അരിക്കുപകരം ആറുമുതല്‍ എട്ടുകിലോ അരിവരെയാണ് വിതരണത്തിന് ലഭിച്ചത്. കേരളത്തില്‍ ശബരി, റേഷന്‍ കടകള്‍ക്ക് നല്‍കിയിരുന്ന റേഷന്‍ സാധനങ്ങളും നിര്‍ത്തലാക്കിയതോടെ വിതരണംചെയ്യാന്‍ സാധനങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് റേഷന്‍ വ്യാപാരികള്‍. കോഴിക്കോട് ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പുഴുക്കലരിയാണ് വിതരണത്തിന് ലഭിക്കുന്നത്. പച്ചരി ലഭിക്കുന്നത് വിരളമാണെന്നും വ്യാപാരികള്‍ പറയുന്നു. സിവില്‍ സപൈ്ളസ് ഉള്‍പ്പെടെയുള്ള മൊത്ത വിതരണ വ്യാപാരികള്‍ യഥാര്‍ഥതൂക്കം നല്‍കാതെ റേഷന്‍ കടക്കാരെ പീഡിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. വ്യാപാരികള്‍ക്ക് അഞ്ചുമുതല്‍ എട്ടുമാസം വരെ കമീഷന്‍ കുടിശ്ശികയാണ്. സാധനങ്ങള്‍ മതിയായ അളവില്‍ എത്താത്തത് ഓണക്കാലത്തെ റേഷന്‍ വിതരണത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT