കോഴിക്കോട്: കോഴിക്കോട് പൗരാവലിയും മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും ചേര്‍ന്ന് ഹോട്ടല്‍ അളകാപുരിയില്‍ ഡോ. എം. അബ്ദുല്‍ സലാമിന് നല്‍കിയ യാത്രയയപ്പ് ചടങ്ങ് തുറന്നുപറച്ചിലിന്‍െറയും വിമര്‍ശങ്ങളുടെയും വേദിയായി. സിന്‍ഡിക്കേറ്റ് അംഗമായ ആര്‍.എസ്. പണിക്കര്‍ വി.സിയുടെ ചില നിലപാടുകളില്‍ വിമര്‍ശമുയര്‍ത്തി. തുടര്‍ന്ന് സംസാരിച്ച പ്രൊ. വി.സി. കെ. രവീന്ദ്രനാഥ,് വി.സി നാലുവര്‍ഷം സര്‍വകലാശാലയില്‍ ചെയ്ത കാര്യങ്ങള്‍ അക്കമിട്ട് നിരത്തി ഇതിനെ ഖണ്ഡിച്ചു. ചടങ്ങ് പകുതി പിന്നിട്ടപ്പോഴാണ് ആക്ടിങ് കാലിക്കറ്റ് വി.സിയും കണ്ണൂര്‍ സര്‍വകലാശാല വി.സിയുമായ ഡോ. ഖാദര്‍ മങ്ങാട് എത്തിയത്. അദ്ദേഹം ചടങ്ങിന്‍െറ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. രാത്രി രണ്ടുമണിക്കുപോലും ഫയലിന് അംഗീകാരം നല്‍കുന്ന, സര്‍വകലാശാലയെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന വ്യക്തിയാണ് അബ്ദുല്‍ സലാമെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കുകയെന്നതാണ് അദ്ദേഹത്തിന്‍െറ നയം. അബ്ദുല്‍ സലാമിനെ വിശാല മനസ്സുള്ള കോഴിക്കോട്ടുകാര്‍ മനസ്സിലാക്കുമെന്നും ഡോ. ഖാദര്‍ മങ്ങാട് പറഞ്ഞു. പടിയിറങ്ങിയ വി.സി മറുപടി പ്രസംഗത്തിലാണ് ഉള്ളുതുറന്നത്. ആര്‍.എസ്. പണിക്കരെപോലുള്ളവരുടെ നിശിത വിമര്‍ശങ്ങളാണ് തനിക്ക് ഊര്‍ജ്ജമായതെന്നു പറഞ്ഞാണ് അദ്ദേഹം തുടങ്ങിയത്. എല്ലാ കാര്യങ്ങളും കോഴിക്കോട്ടുകാരോട് തുറന്നുപറയാനാണ് താനത്തെിയതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മികച്ച ഏഴാമത്തെ സര്‍വകലാശാലയാണ് ഇന്ന് കാലിക്കറ്റ് സര്‍വകലാശാല. അതുപറയുമ്പോള്‍ അഭിമാനമുണ്ട്. ഒരു വര്‍ഷം സ്വാതന്ത്ര്യദിനത്തില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സര്‍വകലാശാലയിലത്തെിയത്. ഇക്കാര്യത്തിനാണ് 2200 പേര്‍ക്ക് മെമോ നല്‍കിയത്. പിന്നീടുള്ള വര്‍ഷം എല്ലാവരും ചടങ്ങിനത്തെി. ഡോ. ഖാദര്‍ മങ്ങാട് താനിരിക്കുന്ന കസേരയില്‍ എങ്ങനെയിരിക്കുമെന്നോര്‍ത്ത് ഭയമുണ്ടെന്നും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദൂര വിദ്യാഭ്യാസത്തിലെ വിദ്യാര്‍ഥികള്‍ നല്‍കിയ യാത്രയയപ്പും പുഷ്പവൃഷ്ടിയും തനിക്ക് നൊബേല്‍ സമ്മാനം ലഭിച്ചതിനു സമാനമാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സി. മോഹന്‍ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. പൗരാവലിയുടെ ഉപഹാരം പി.വി. ഗംഗാധരന്‍ ഡോ. എം. അബ്ദുല്‍ സലാമിന് സമ്മാനിച്ചു. ഡോ. കെ. മൊയ്തു, കെ.വി. കുഞ്ഞഹമ്മദ്, കെ.സി. അബു, അഡ്വ.എം. മുഹമ്മദ്, ആര്‍.എസ്. പണിക്കര്‍, പ്രൊ. വി.സി കെ. രവീന്ദ്രനാഥ്, അഡ്വ. എം. ബീരാന്‍കുട്ടി, പി. ദാമോദരന്‍, കെ. മൊയ്തീന്‍കോയ, സി.പി.എം. ഉസ്മാന്‍ കോയ, ജേക്കബ് ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. സി.പി. കുഞ്ഞിമുഹമ്മദ് സ്വാഗതവും അഡ്വ. എം. രാജന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.