കോഴിക്കോട്: ചേളന്നൂര്‍ ബ്ളോക് പഞ്ചായത്ത് നടപ്പാക്കുന്ന സാറ്റലൈറ്റ് ഡെയറിഫാം പദ്ധതിയിലൂടെ ക്ഷീരസമൃദ്ധി കൈവരിക്കും. പദ്ധതിക്കായി 2014-15 വര്‍ഷത്തില്‍ ബ്ളോക് പഞ്ചായത്ത് 39 ലക്ഷം രൂപയാണ് വകയിരുത്തിയത്. അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് പശുക്കള്‍ വീതം 26 ഗ്രൂപ്പുകള്‍ക്ക് 130 പശുക്കളെയാണ് വിതരണം ചെയ്തത്. ഇതിലൂടെ ബ്ളോക് പഞ്ചായത്തിലെ പാലുല്‍പാദനം 27,94,380 ലിറ്ററായി വര്‍ധിച്ചു. 2013-14ലാണ് ബ്ളോക് പഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ച് സാറ്റലൈറ്റ് ഡെയറിഫാം പദ്ധതി ആരംഭിച്ചത്. അന്ന് 20 ഗ്രൂപ്പുകള്‍ക്കായി 100 പശുക്കളെ വിതരണം ചെയ്തു. ഇതിലൂടെ ബ്ളോക് പഞ്ചായത്തിലെ പാലുല്‍പാദനം 26,38,344 ലിറ്ററായി വര്‍ധിച്ചു. ഗ്രൂപ് ഒന്നിന് 7500 രൂപ നിരക്കില്‍ 20 ഗ്രൂപ്പുകള്‍ക്ക് സബ്സിഡിയും നല്‍കിയിരുന്നു. 2011-12ല്‍ ബ്ളോക് പഞ്ചായത്ത് ക്ഷീരമേഖലയുടെ വികസനത്തിനായി കിടാരി പരിപാലന പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിയില്‍ 180 കിടാരികളെ അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവന്ന് ഗുണഭോക്താക്കള്‍ക്ക് നല്‍കി. 50 ശതമാനം സബ്സിഡിയോടുകൂടി 10 മാസത്തേക്കുള്ള കാലിത്തീറ്റയും വിതരണം ചെയ്തു. ഇതിനായി ബ്ളോക് പഞ്ചായത്ത് 18.08 ലക്ഷം രൂപയാണ് വകയിരുത്തിയത്. പാല്‍ ശീതികരിച്ച് സൂക്ഷിക്കുന്നതിനായി ചേളന്നൂര്‍, ചീക്കിലോട്, ഏഴുകുളം എന്നിവിടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ ബള്‍ക്ക് മില്‍ക്ക് കൂളര്‍ സ്ഥാപിച്ചു. ഇവിടെ 13,000 ലിറ്റര്‍ പാല്‍ ശീതികരിച്ച് സൂക്ഷിക്കാന്‍ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.