കോട്ടയം: എം.സി. റോഡിൽ വീണ്ടും അപകടം. മണിപ്പുഴ നാലുവരിപ്പാതയിൽ നാലു വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ടോറസും ബൈക്കും കാറും ലോറിയുമാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച രാവിലെ 7.45ന് മണിപ്പുഴ പെട്രോൾപമ്പിനു സമീപമായിരുന്നു അപകടം. റോഡ് മുറിച്ചുകടന്ന യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ടോറസ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട്, എതിർദിശയിൽവന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ ചാന്നാനിക്കാട് സ്വദേശി ജോജിയെ (22) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയം ഭാഗത്തുനിന്ന് പോകുകയായിരുന്നു ടോറസ്. കാറും ബൈക്കും മണിപ്പുഴയിൽനിന്ന് കോട്ടയേത്തക്ക് വരുകയും. റോഡ് മുറിച്ചുകടന്നയാളെ രക്ഷിക്കാൻ വലതുവശത്തേക്ക് വെട്ടിച്ച ടോറസ് ആദ്യം കാറിലിടിക്കുകയായിരുന്നു. തുടർന്ന് ടോറസും കാറും തൊട്ടുപിറകെ വന്ന ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് തെറിച്ചുവീണു. കൈകുത്തി വീണാണ് ഇയാൾക്ക് പരിക്കേറ്റത്. ഇടിച്ച കാറും ബൈക്കുമായി നിരങ്ങിനീങ്ങിയ ടോറസ് റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് നിന്നത്. െബെക്ക് യാത്രക്കാരനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടർന്ന് എം.സി. റോഡിൽ 20 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.