ചലച്ചിത്ര - നാടക അഭിനയക്കളരി 18,19 തീയതികളിൽ; അപേക്ഷ ക്ഷണിച്ചു

വൈക്കം: ചലച്ചിത്ര - നാടക അഭിനയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്കും വേണ്ടി വൈക്കം തിരുനാൾ തീയേറ്ററും തിരുച്ചിത്ര വിഷ്വൽ മീഡിയയും സംയുക്തമായി മെയ് 18,19 തീയതികളിൽ കോട്ടയം ജില്ലയിലെ മേവെള്ളൂരിൽ വെച്ച് നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടുദിവസത്തെ അഭിനയ പരിശീലനക്കളരി നടത്തുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു അഭിനയക്കളരി. ഭാരതീയ അഭിനയകലയുടെ അടിസ്ഥാനപാഠങ്ങളും പ്രയോഗങ്ങളും നാടകവേദിയിലും ചലച്ചിത്ര അഭിനയമേഖലയിലും പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യംവെച്ചുള്ള കളരിയണിത്. ഇന്ത്യൻ നാടകവേദിയിലെ ശ്രദ്ധേയനായ നാടകകൃത്തും സംവിധായകനും നടനും അഭിനയ പരിശീലകനുമായ ജോൺ ടി വേക്കനാണ് അഭിനയക്കളരിയുടെ ഡയറക്ടർ. കേരളത്തിനകത്തും പുറത്തും നിരവധി അഭിനയക്കളരികൾ നടത്തിയിട്ടുള്ള ജോൺ ടി വേക്കൻ ഗ്രീസിലെ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ടിൽ അഭിനയക്കളരി നടത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പരിശീലകനാണ്.

കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ ഫെല്ലോഷിപ്പും കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും ലഭിച്ചിട്ടുള്ള കേരളത്തിൽ ഏറ്റവും കൂടുതൽ അഭിനയക്കളരികൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ മെയ് 10ന് മുമ്പായി 94001 35378 എന്ന നമ്പറിൽ ബന്ധപ്പെടതാണെന്ന് അസിഡയരക്ടർ ബാബു ജി.എസ് അറിയിച്ചു.

Tags:    
News Summary - Film and drama performances on 18th and 19th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT