കാഞ്ഞിരപ്പള്ളി: തുമ്പമടയിൽ ഗ്ലാസ് ഹൗസിെൻറ ഗോഡൗണിൽ വൻ തീപിടിത്തം. ഒരുകോടിയിലേറെ രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ മുണ്ടമറ്റം ഗ്ലാസ് ഹൗസിെൻറ തുമ്പമടയിെല ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു. ഗ്ലാസ്, ൈപ്ലവുഡ് എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിച്ചത്. തീ ആളിപ്പടർന്നത് അയൽവാസികളാണ് ആദ്യം കണ്ടത്.
കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും വെള്ളം തീർന്നു. പിന്നീട് ഈരാറ്റുപേട്ട, പാലാ, പാമ്പാടി എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് മണിക്കൂറുകൾ എടുത്ത് അണച്ചത്. ഗോഡൗണിനോട് ചേർന്ന് താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. കെ.എസ്.ഇ.ബി അധികൃതർ എത്തി പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കഴിഞ്ഞദിവസം ഇൗ ഗോഡൗണിലെത്തിച്ച രണ്ട് ലോഡ് ൈപ്ലവുഡും ഗ്ലാസും നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.