യുവതിയെക്കൊണ്ട് ബസിലെ ഛർദി തുടപ്പിച്ചു; ജീവനക്കാർക്കെതിരെ നടപടിക്ക് നിർദേശം

കോട്ടയം: ബസിൽ ഛർദിച്ച യുവതിയെക്കൊണ്ടുതന്നെ തുടപ്പിച്ച സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നിർദേശം. കമീഷൻ ആക്ടിങ് ചെയർമാനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് കോട്ടയം ആർ.ടി.ഒക്ക് ഇതുസംബന്ധിച്ച നിർദേശം നൽകി.

നടപടിയെടുത്ത ശേഷം 15 ദിവസത്തിനകം ആർ.ടി.ഒ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമീഷൻ നിർദേശിച്ചു. മേയ് 15ന് മുണ്ടക്കയത്തുനിന്ന് കോട്ടയത്തേക്ക് പോയ ബസിലാണ് യുവതിക്ക് ദുരനുഭവമുണ്ടായത്. വൈകീട്ട് 5.45ഓടെ ബസ് കഞ്ഞിക്കുഴിയിലെത്തിയപ്പോൾ യുവതി ഛർദിച്ചു. തുടർന്ന് ഡ്രൈവർ തുണി നൽകി യുവതിയെക്കൊണ്ട് തന്നെ തുടപ്പിച്ചു.

വിവരം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ജൂണിൽ കോട്ടയത്ത് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

Tags:    
News Summary - woman forced to clean up vomit; action against bus employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.