കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിന് കഠിനതടവും പിഴയും

കോട്ടയം: കൈക്കൂലി കേസിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റിന് മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മൂന്നിലവ് വില്ലേജ് ഫീൽഡ് അസിസ്റ്റന്റായിരുന്ന റ്റി. റെജിയെയാണ് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്.

2020 ആഗസ്റ്റ് 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് അപേക്ഷകയുടെ കൈയ്യിൽ നിന്നും 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് റെജിയെ വിജിലൻസ് കോട്ടയം യൂനിറ്റ് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന റിജോ പി. ജോസഫ്, കെ.എൻ. രാജേഷ്, രതീന്ദ്രകുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ ഡിവൈ.എസ്.പി. വിദ്യാധരൻ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ.കെ. ശ്രീകാന്ത് ഹാജരായി.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി.കെ. വിനോദ്‌ കുമാർ ഐ.പി.എസ് അറിയിച്ചു.

Tags:    
News Summary - Village field assistant jailed and fined in bribery case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.