തൊടുപുഴ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ പെയ്തത് 71.64 മി.മീ. മഴ. കഴിഞ്ഞ ദിവസത്തെക്കാൾ 23.14 മി.മീ. അധികമഴയാണ് ഞായറാഴ്ച രാവിലെ എട്ടുവരെ പെയ്തത്. ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുകയാണ്. കാലവർഷം തുടങ്ങിയ ശേഷം കനത്ത മഴ അനുഭവപ്പെട്ടതും ഞായറാഴ്ചയാണ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. കുറവ് തൊടുപുഴ താലൂക്കിലും. പീരുമേട്ടിൽ 112 മി.മീ. മഴ ലഭിച്ചപ്പോൾ തൊടുപുഴയിൽ 32.2 മി.മീ. മഴ പെയ്തു. ഇടുക്കി -89 മി.മീ., ഉടുമ്പൻചോല -38.4 മി.മീ., ദേവികുളം -86.6 മി.മീ. എന്നിങ്ങനെയാണ് മറ്റ് താലൂക്കുകളിലെ മഴക്കണക്ക്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2325.22 അടിയായും മുല്ലപ്പെരിയാർ ജലനിരപ്പ് 118.2 അടിയായും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.