റബർ ​ബോർഡ്​ വിലയില്ല; വ്യാപാരമേഖലയിൽ ആശയക്കുഴപ്പം

കോട്ടയം: റബർ കടകൾ തുറക്കാൻ അനുമതിയായെങ്കിലും വിലയിൽ അവ്യക്തത തുടരുന്നതിനാൽ വ്യാപാരമേഖലയിൽ ആശയക്കുഴപ്പം. മൊത്തവ്യാപാരികളിൽനിന്ന് ടയർ കമ്പനികൾ വാങ്ങുന്ന റബർവില അടിസ്ഥാനപ്പെടുത്തി റബർ ബോർഡ് ദിവസേന ആഭ്യന്തരവില പ്രസിദ്ധീകരിക്കുന്നതായിരുന്നു പതിവ്. ഇതിൽനിന്ന് ചെറിയ തുക കുറച്ചായിരുന്നു ചെറുകിട വ്യാപാരികൾ കർഷകരിൽനിന്ന് ഷീറ്റ് വാങ്ങിയിരുന്നത്. എന്നാൽ, ലോക്ഡൗണിനെത്തുടർന്ന് ടയർ കമ്പനികളുടെ വാങ്ങൽ നിലച്ചതിെനാപ്പം വിലനിർണയവും മുടങ്ങി. ലോക്ഡൗണിൻെറ ആദ്യഘട്ടങ്ങളിൽ റബർ കടകൾ തുറന്നുപ്രവർത്തിക്കാത്തതിനാൽ വില നിർണയം നിലച്ചത് വലിയ പ്രശ്നം സൃഷ്ടിച്ചില്ല. എന്നാൽ, നിയന്ത്രണങ്ങളിൽ അയവുവരുകയും ചെറുകിട റബർ കടകൾ തുറക്കാൻ സർക്കാർ അനുമതി നൽകുകയും ചെയ്തതോടെയാണ് വിലയിലെ അനിശ്ചിതത്വം പ്രതിസന്ധി തീർത്തത്. വിലയിൽ അവ്യക്തത തുടരുന്നതിനാൽ കച്ചവടക്കാർക്ക് ഷീറ്റുകൾ വാങ്ങാനോ കർഷകർക്ക് വിൽക്കാനോ കഴിയാതെ പ്രതിസന്ധിയിലാണ്. ഷീറ്റ് വാങ്ങിയാൽതന്നെ വാറ്റ് അടിസ്ഥാനമാക്കിയുള്ള ബില്ലുകൾ നൽകാൻ കഴിയാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം പല കടകളും അടച്ചിട്ടിരിക്കുകയാണ്. ചില വ്യാപാരികളാകട്ടെ ഇത് മുതലെടുത്ത് വില കുറച്ച് കർഷകരിൽനിന്ന് റബർ വാങ്ങുന്നുമുണ്ട്. അതിനിടെ, ടയർ കമ്പനികളൊന്നും വാങ്ങാത്തതിനാൽ റബർ കെട്ടിക്കിടക്കുകയാണ്. ഇതിെനാപ്പം നേരേത്ത ടയർ കമ്പനികൾ ഇറക്കുമതിക്ക് ഓർഡർ നൽകിയ റബർ ലോക്ഡൗൺ പ്രതിസന്ധികൾ അവസാനിക്കുന്നതോടെ രാജ്യത്തേക്ക് എത്തും. ഇത് വിലയിടിവിന് കാരണമാകുമെന്ന ആശങ്കയും ശക്തമാണ്. ടയർ കമ്പനികൾ ഷീറ്റുകൾ വാങ്ങാതെ വിട്ടുനിൽക്കുന്നത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. വലിയതോതിൽ വൻകിട വ്യാപാരികളുടെ ഗോഡൗണുകളിൽ റബർ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്. നേരേത്ത കച്ചവടം ഉറപ്പിച്ച റബർ ഷീറ്റുകൾപോലും ഇപ്പോൾ കമ്പനികൾ സ്വീകരിക്കാൻ തയാറാകുന്നിെല്ലന്ന് കച്ചവടക്കാർ പറയുന്നു. സ്വന്തം ഗോഡൗണിൽ സൂക്ഷിക്കാനാണ് നിർദേശം. ഇത്തരത്തിൽ സൂക്ഷിച്ചിരിക്കുന്ന ആർ.എസ്.എസ് നാല് ഷീറ്റുകളുടെ ഗുണനിലവാരത്തിൽ വ്യത്യാസം വരുമെന്നും ഇവർ പറയുന്നു. ടയർ കമ്പനികൾ വാങ്ങാത്തതിനാൽ വൻകിട കച്ചവടക്കാർ ചെറുകിട വ്യാപാരികളിൽനിന്ന് ഷീറ്റ് എടുക്കാത്ത സ്ഥിതിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.