പിറവം വലിയ പള്ളിയിൽ ഇന്ന് ഓർത്തഡോക്സ് വിഭാഗം കുർബാന അർപ്പിക്കും

പിറവം: കോടതി വിധിയെ തുടർന്ന് പ്രവേശനം സാധ്യമാക്കിയ ഓർത്തഡോക്സ് വിഭാഗം വികാരിമാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാ വിലെ 7.15ന് കുർബാന നടക്കും. ജില്ല കലക്ടറുടെ നിയന്ത്രണത്തിലായിരിക്കണം ദേവാലയമെന്ന് നിർദേശിച്ച ഹൈകോടതി ഓർത്തഡോക്സ് വിഭാഗത്തിന് സ്വതന്ത്ര ആരാധന നടത്താൻ മതിയായ സംരക്ഷണം നൽകണമെന്ന് ജില്ല ഭരണകൂടത്തിനും പൊലീസിനും ചുമതല നൽകിയിരിക്കുകയാണ്. മലങ്കര മെത്രാപ്പോലീത്ത ചുമതലപ്പെടുത്തിയ പുരോഹിതന്മാർക്കും 1934 ലെ സഭ ഭരണഘടന അംഗീകരിക്കുന്ന വിശ്വാസികൾക്കുമാണ് ഞായറാഴ്ച ആരാധനയിലും കുർബാനയിലും പങ്കെടുക്കാൻ അനുമതിയുള്ളത്. കുർബാനെക്കത്തുന്നവരെ തടയാൻ ശ്രമിക്കുന്നവരെ അറസ്റ്റ്ചെയ്തു സിവിൽ ജയിലിലേക്ക് അയക്കാനും ഹൈേകാടതി നിർദേശമുണ്ട്. ശനിയാഴ്ച പൊലീസ് സംരക്ഷണത്തിൽ നടന്ന ശവസംസ്കാര ചടങ്ങുകൾ പൂർണമായും ഓർത്തഡോക്സ് വിഭാഗം വികാരിമാരുടെ നേതൃത്വത്തിലായിരുന്നു. പിറവത്ത് വൻ പൊലീസ് സന്നാഹവുമുണ്ട്. രണ്ടായിരത്തിലേറെ യാക്കോബായ കുടുംബങ്ങൾക്ക് ആരാധിക്കാൻ ദേവാലയമില്ലാത്ത സാഹചര്യത്തിന് നേരെ തീർത്തും കണ്ണടച്ചു മുന്നോട്ടു പോകാൻ ഒരു ഭരണസംവിധാനത്തിനും അധികനാൾ സാധ്യമാകില്ലെന്നാണ് യാക്കോബായ വിഭാഗത്തിൻെറ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.