സുപ്രീംകോടതി വിധി: സി.ആർ.ഇസഡ്​ ലംഘനം കണ്ടെത്താനു​ള്ള ചുമതല തീരദേശ പരിപാലന അതോറിറ്റിക്ക്​

കെ.എസ്. ശ്രീജിത്ത് തിരുവനന്തപുരം: സുപ്രീംകോടതി നിർദേശപ്രകാരം സംസ്ഥാനെത്ത തീരദേശ നിയന്ത്രണ മേഖലാ ലംഘനം (സി.ആർ.ഇസഡ്) കണ്ടെത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തം തീരദേശ പരിപാലന അതോറിറ്റിയെ (കെ.സി.ഇസഡ്.എം.എ) ഏൽപിക്കാൻ സർക്കാർ. അതേസമയം ഇൗ പ്രവൃത്തി ഏറ്റെടുക്കേണ്ട കെ.സി.ഇസഡ്.എം.എ സംസ്ഥാനത്ത് നിലവിലില്ലെന്നതാണ് യാഥാർഥ്യം. ചീഫ് ടൗൺ പ്ലാനർ, തദ്ദേശവകുപ്പ്, കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ, കെ.സി.ഇസഡ്.എം.എ എന്നിവയുടെ പക്കലാണ് തീരദേശ നിയന്ത്രണനിയമം ലംഘിച്ചുള്ള നിർമാണങ്ങളുടെ കണക്കുള്ളത്. ഇൗ ഏജൻസികൾ റിപ്പോർട്ട് ചെയ്ത ലംഘനങ്ങൾക്കുമേൽ അതേപടി നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. ചീഫ് ടൗൺ പ്ലാനർ മരടിൽ ചെറുതും വലുതുമായ 1,800 സി.ആർ.ഇസഡ് ലംഘനമാണ് റിപ്പോർട്ട് ചെയ്തത്. കെ.സി.ഇസഡ്.എം.എ സംസ്ഥാനത്തെമ്പാടും 2013 മുതൽ 2019 വരെ നീളുന്ന 66 വൻകിട ലംഘനവും സി ആൻഡ് എ.ജി സംസ്ഥാനത്ത് തീരദേശത്ത് 19 വൻകിട ലംഘനവും കണ്ടെത്തി. ഇവകൂടാതെയുള്ള സി.ആർ.ഇസഡ് സംബന്ധിച്ച പരാതികളും കൂടി കണക്കിലെടുത്തുവേണം ലംഘനങ്ങൾ കണ്ടെത്താൻ. എന്നാൽ, വിവിധ ഏജൻസികളുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ നേരിട്ട് നടപടി സ്വീകരിക്കുന്നത് തിരിച്ചടിയാവുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. അതിനാൽ തീരദേശ പരിപാലന അതോറിറ്റി ഒാരോ ലംഘനവും നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടുത്തി വേണം റിപ്പോർട്ട് തയാറാക്കാനെന്ന നിലപാടാണ് സർക്കാറിന്. അതോറിറ്റിയെ സഹായിക്കാൻ സി.ആർ.ഇസഡ് ലംഘനം കണ്ടെത്തിയ തദ്ദേശവകുപ്പ്, ചീഫ് ടൗൺ പ്ലാനർ എന്നിവയെക്കൂടി ഉൾപ്പെടുത്താനാണ് ആലോചന. ഇക്കാര്യത്തിൽ ഉടൻതന്നെ തീരുമാനമെടുക്കും. കഴിഞ്ഞ ജൂണിൽ കാലാവധി കഴിഞ്ഞ തീരദേശ പരിപാലന അതോറിറ്റിയെ ഇതുവരെ സർക്കാർ പുനഃസംഘടിപ്പിച്ചിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്ര, വനം, പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയത്തിന് പുതിയ സമിതിയെ സംബന്ധിച്ച് സമർപ്പിച്ച കരട് പട്ടികക്ക് ഇതുവരെ കേന്ദ്രം അനുമതി നൽകിയിട്ടുമില്ല. ജൂൺ ഏഴിനാണ് അതോറിറ്റിയുടെ അവസാനയോഗം േചർന്നത്. അതിൽ 65 സി.ആർ.ഇസഡ് ലംഘനവും മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന സുപ്രീംകോടതിയുടെ വിധിയും ചർച്ച ചെയ്തിരുന്നു. കഴിഞ്ഞ അതോറിറ്റിയിൽ 14 അംഗങ്ങളാണുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.