'രണ്ടില' കിട്ടാത്തത്​ പരാജയ ഘടകം; വീഴ്​ച തിരുത്തും -​േജാസ്​ കെ. മാണി

പാലാ: പാലായിലെ പരാജയകാരണം വസ്തുതാപരമായി പരിശോധിച്ച് വീഴ്ചകളുണ്ടെങ്കില്‍ തിരുത്തുമെന്ന് ജോസ് കെ. മാണി എം.പി. തെരഞ്ഞെടുപ്പിൽ 'രണ്ടില' ചിഹ്നം ലഭിക്കാത്തത് പരാജയത്തിനു ഘടകമായി. ചിഹ്നം ലഭിച്ചിരുന്നെങ്കിൽ കുറേക്കൂടി വോട്ട് ലഭിക്കുമായിരുന്നു. ബാലറ്റിൽ പേര് ഏഴാം സ്ഥാനത്തേക്ക് വന്നതും ആശയക്കുഴപ്പത്തിനിടയാക്കി. ജനവിധി പൂർണമായും മാനിക്കുന്നു. കൂടുതൽ കരുത്താർജിച്ച് ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ കാരണങ്ങളിൽ ഏറ്റവും ശ്രദ്ധേയം ബി.ജെ.പിയുടെ 10,000ത്തോളം വോട്ടുകളുടെ കുറവാണ്. ഇടതുപക്ഷത്തിനു ബി.ജെ.പി വോട്ടുകൾ വിറ്റു. പരാജയംകൊണ്ട് പതറില്ല. ജനാധിപത്യ സംവിധാനത്തിൽ ജയവും പരാജയവുമുണ്ടാകും. ഐക്യമുന്നണി ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോൺഗ്രസിൽനിന്നും ഘടകകക്ഷികളിൽനിന്നും പൂർണപിന്തുണയാണ് ലഭിച്ചത്. ജനവിശ്വാസം വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.