ആദ്യമത്സരത്തിൽ പരാജയപ്പെട്ടത്​ 7590 വോട്ടിന്​

കോട്ടയം: 2006ല്‍ കെ.എം. മാണിക്കെതിരെ നടത്തിയ ആദ്യമത്സരത്തിൽ മാണി സി. കാപ്പൻ പരാജയപ്പെട്ടത് 7590 വോട്ടിന്. അന്ന് കാ പ്പന് ലഭിച്ചത് 38,849 വോട്ടാണ്. പിന്നീട് നടന്ന തെരഞ്ഞെടുപ്പിലും മാണിക്കെതിരെ കാപ്പൻ തന്നെ കളത്തിലിറങ്ങി. അന്ന് കെ.എം. മാണിയുടെ ഭൂരിപക്ഷം 5290 ആക്കാൻ കാപ്പന് കഴിഞ്ഞു. ആതെരെഞ്ഞടുപ്പിൽ 55,980 വോട്ട് ലഭിച്ചു. 2016ലും ഇടതുമുന്നണി പരീക്ഷിച്ചത് കാപ്പനെ രംഗത്തിറക്കിയായിരുന്നു. അന്നും പരാജയപ്പെട്ടെങ്കിലും കെ.എം. മാണിയുടെ ഭൂരിപക്ഷം 4703 ആക്കി വിറപ്പിക്കാൻ കാപ്പനായി. അന്ന് ലഭിച്ച വോട്ട് 54,181 ആയിരുന്നു. നാലാം വട്ടവും മാണി സി. കാപ്പനെ തന്നെ ഇടതുമുന്നണി പരീക്ഷണത്തിനിറക്കി. ഇതു ശരിയായ തീരുമാനമെന്ന് വിവിധതലങ്ങളിൽ ചർച്ച സജീവമായിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.