നിയമസഭയിൽ ​ജോസഫി​െൻറ മേൽകൈ തുടരും

നിയമസഭയിൽ ജോസഫിൻെറ മേൽകൈ തുടരും കോട്ടയം: പാലായിൽ കേരള കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർഥിക്കുണ്ടായ ദയനീയ പരാജ യം നിയമസഭയിൽ പി.ജെ. ജോസഫ് പക്ഷത്തിനുള്ള മേല്‍ക്കൈ നിലനിർത്തും. പാലായില്‍ തോറ്റതോടെ ജോസ്പക്ഷത്തെ എം.എൽ.എമാരുടെ എണ്ണം രണ്ടായി. ജോസഫ് വിഭാഗത്തിനു നിലവിൽ മൂന്ന് എം.എല്‍.എമാരുണ്ട്. അതുകൊണ്ടുതന്നെ നിയമസഭയില്‍ കേരള കോണ്‍ഗ്രസി‍ൻെറ ശബ്ദമായി ജോസഫ് മാറുമെന്നതും ജോസ് പക്ഷത്തിനെ പ്രതിസന്ധിയിലാക്കും. പാലാകൂടി നഷ്ടമായതോടെ കേരള കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം അഞ്ചായി ചുരുങ്ങിയതും പാര്‍ട്ടിക്ക് തിരിച്ചടിയായി. പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, സി.എഫ്. തോമസ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എം.എൽ.എമാര്‍. റോഷി അഗസ്റ്റിൻ, ഡോ. എന്‍. ജയരാജ് എന്നിവർ ജോസ് പക്ഷത്തെ എം.എല്‍.എമാരും. കെ.എം. മാണിയുടെ വിശ്വസ്തനായിരുന്ന സി.എഫ്. തോമസ്, മാണിയുടെ വിയോഗത്തിനു ശേഷമാണ് പരസ്യമായി ജോസഫിന് അനുകൂല നിലപാട് സ്വീകരിച്ചത്. പാലായിൽ ജോസ് ടോം വിജയിച്ചിരുന്നെങ്കിൽ എം.എൽ.എമാരുടെ എണ്ണം തുല്യമാകുമായിരുന്നു. കെ.എം. മാണിയായിരുന്നു നിയമസഭയില്‍ കേരള കോണ്‍ഗ്രസിൻെറ കക്ഷി നേതാവ്. മാണിയുടെ മരണശേഷം പി.ജെ. ജോസഫ് കക്ഷി നേതാവാകുന്നതിനോട് ജോസ് വിഭാഗം പരസ്യഎതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ജോസഫിനെ കക്ഷി നേതാവായി പ്രഖ്യാപിക്കണമെന്ന് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. പിന്നാലെ റോഷി അഗസ്റ്റിനും കത്തുമായി സ്പീക്കറെ സമീപിച്ചു. ഇത് സംബന്ധിച്ച തർക്കം പരിഹരിക്കപ്പെട്ടിട്ടില്ല. ജോസഫ് ശക്തമായ നിലപാടുകളിേലക്ക് നീങ്ങുമെന്ന സൂചനപുറത്തുവരുന്ന സാഹചര്യത്തിൽ ജോസ് പക്ഷം ആശങ്കയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.