ജോമോനെ കുടഞ്ഞും മോൻസുമായി കൂടിക്കണ്ടും ജോസഫ്​

തൊടുപുഴ: പാലായിൽ പരാജയം ഇരന്നുവാങ്ങിയെന്ന കുറ്റപ്പെടുത്തൽ രാവിലെ നടത്തുേമ്പാൾ ഇതു താൻ നേരേത്ത കണക്കുകൂട്ട ിയതെന്ന ഭാവംകൂടി വിടർന്നു പി.ജെ. ജോസഫിൻെറ മുഖത്ത്. തുടക്കം തന്നെ പിഴച്ചെന്ന വിലയിരുത്തലും മിന്നിമാഞ്ഞു വീട്ടിൽ ടി.വി കണ്ടിരുന്ന ശേഷം മാധ്യമങ്ങൾ മുമ്പാകെ പ്രതികരിക്കുേമ്പാൾ. യു.ഡി.എഫ് പഞ്ചായത്തുകളിൽപോലും ജോസ് ടോം പിന്നാക്കം പോയതോടെ രാവിലെ പത്തോടെ പുറത്തേക്കുപോയ ജോസഫ്, മാധ്യമങ്ങളെ ഒഴിവാക്കി അടുത്ത സുഹൃത്ത് ഐസക് ജോസഫ് കൊട്ടുകാപ്പിള്ളിയുടെ ഇടുക്കി റോഡിലെ വീട്ടിലെത്തി. അവിടെയിരുന്നാണ് പിന്നീട് വാർത്ത കണ്ടത്. പരാജയം ഉറപ്പായതോടെ മോൻസ് ജോസഫ് എം.എൽ.എയെ തൊടുപുഴയിലേക്ക് വിളിപ്പിച്ചു. പാർട്ടി സെക്രട്ടറി ജോയി എബ്രഹാമും മോൻസും തൊടുപുഴ റെസ്റ്റ്ഹൗസിൽ എത്തിയതോടെ ജോസഫും അവിടേക്ക് വന്നു. ജോസ് കെ. മാണിയുടെ നിലപാടാണ് പാലാ നഷ്ടപ്പെടുത്തിയതെന്ന് തുറന്നടിക്കണമെന്നായിരുന്നു ചർച്ചയിൽ തീരുമാനം. യു.ഡി.എഫിൽ കേരള കോൺഗ്രസിനെതിരായ വികാരം പുകയുന്നത് മനസ്സിലാക്കിയായിരുന്നു ഇൗ നീക്കം. പ്രസ്ക്ലബിൽ ബന്ധപ്പെട്ട് ഉച്ചക്ക് രണ്ടിന് വാർത്തസമ്മേളനവും ഏർപ്പാടാക്കി. പറയേണ്ട കാര്യങ്ങൾ എഴുതി തയാറാക്കിയ ശേഷം മോൻസും ജോയി എബ്രഹാമുമായി മടക്കത്താനത്തെ വെജി.ഹോട്ടലിൽ ഭക്ഷണം. വാർത്തസമ്മേളനത്തിനെത്തിയ ജോസഫ് സന്തോഷത്തിലായിരുന്നു. ജോസ് കെ. മാണിയുടെ പക്വതയില്ലായ്മക്ക് ബലികൊടുക്കേണ്ടി വരുകയായിരുന്നു പാലായെന്ന് പറഞ്ഞുവെച്ച ജോസഫ്, മാണിയുടെ കാലത്ത് ഇടപെടാത്ത പാലായിൽ ഇക്കുറി തന്നെയും ജനം കണക്കിലെടുത്തെന്ന സൂചന നൽകി പരാജയം താൻ മുൻകൂട്ടിക്കണ്ടെന്നും പറയാതെ പറഞ്ഞു. മാണിസാറിൻെറ പാലാ പോയതിൽ ദുഃഖമുണ്ടെന്ന് പറഞ്ഞ ജോസഫ് കളഞ്ഞത് ജോസ് കെ. മാണിയെന്ന് കൂട്ടിച്ചേർത്ത് ജോസ്പക്ഷത്തെ വോട്ടുചോർച്ചയും എടുത്തിട്ടു 35 മിനിറ്റ് നീണ്ട വാർത്തസമ്മേളനത്തിൽ. പാട്ടുപാടണമെന്ന ആവശ്യം ചിരിയോടെ നിരസിച്ച ജോസഫ് അത് ഇന്നുവേണ്ടെന്നും കൂട്ടിച്ചേർത്തു. ഉടുമ്പന്നൂരിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ തിരികെ വാഹനത്തിൽ കയറിയപ്പോഴും രാഷ്ട്രീയനേട്ടത്തിൻെറ തിരയിളക്കം ആ കണ്ണുകളിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.