മാണി സി. കാപ്പ​െൻറ ചരിത്രവിജയത്തിൽ വോട്ട് കുറഞ്ഞു

മാണി സി. കാപ്പൻെറ ചരിത്രവിജയത്തിൽ വോട്ട് കുറഞ്ഞു കോട്ടയം: പാലായിൽ ചരിത്രവിജയം നേടിയ മാണി സി. കാപ്പന് ലഭിച്ചത് 2 016ൽ ലഭിച്ചതിനേക്കാൾ കുറവ് വോട്ട്. കെ.എം. മാണിക്കെതിരെ മുൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ നേടിയതിനെക്കാൾ 44 വോട്ടിൻെറ കുറവാണുണ്ടായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി സി. കാപ്പന് 54,181 വോട്ട് ലഭിച്ചപ്പോൾ ഇത്തവണ 54,137 വോട്ടാണ് കിട്ടിയത്. 1,79,107 വോട്ടർമാരാണ് ഇത്തവണ പട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 1,27,939 പേർ വോട്ട് ചെയ്തപ്പോൾ 51,168 പേർ വോട്ടിങ്ങിനെത്തിയില്ല. ബി.ജെ.പി സ്ഥാനാർഥി എൻ. ഹരിക്ക് 2016ല്‍ 24,821 വോട്ട് ലഭിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ 18,044 വോട്ടായി കുറഞ്ഞു. പൊതുയോഗം കങ്ങഴ: ജില്ല പ്രവാസി അസോസിയേഷൻെറ പൊതുയോഗം ഞായറാഴ്ച വൈകീട്ട് നാലിന് ദേവഗിരി ജങ്ഷനിൽ നടക്കും. പണമടച്ചിട്ടും പെൻഷൻ ലഭിക്കാത്തവർ, പണം അടക്കൽ മുടങ്ങിയവർ, പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ എന്നിവർ ആവശ്യമായ രേഖകൾ സഹിതം യോഗത്തിൽ എത്തണം. ഫോൺ: 9495524717.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.