പൂരം പടയണിയുടെ പൈതൃകം തേടി വിദ്യാർഥി സംഘം നീലംപേരൂരിൽ

നീലംപേരൂർ: നീലംപേരൂർ ദേശത്തിൻെറ ചരിത്രവും പുരാവൃത്തവും കലയും സംസ്കാരവും സമന്വയിക്കുന്ന പൂരം പടയണിയുടെ പൈതൃകം തേടി വിദ്യാർഥി സംഘം. കോട്ടയം ബസേലിയോസ് കോളജിലെ ബി.എ മലയാളം ഒന്നാം വർഷ വിദ്യാർഥികളാണ് അധ്യാപകരോടൊപ്പം പടയണിഗ്രാമമായ നീലംപേരൂരിൽ അറിവ് അനുഭവമാക്കാനെത്തിയത്. ബി.എ മലയാളം സിലബസിൽ 'നാടോടി വിജ്ഞാനീയ'ത്തിൻെറ ഭാഗമായി പടയണിയെപ്പറ്റി പഠിക്കാനുണ്ട്. പടയണി ഗവേഷകൻ ഡോ. ബി. രവികുമാറും പടയണി കലാകാരൻ നീലംപേരൂർ ജയനും വിദ്യാർഥികളുമായി സംവദിച്ചു. പടയണിയുടെ മുഖ്യ ആകർഷകങ്ങളായ അന്നങ്ങളെ മരച്ചട്ടങ്ങളിൽ പണിതുയർത്തിയതിൻെറ ശിൽപചാരുത വിദ്യാർഥികളെ അുദ്ഭുപ്പെടുത്തി. കോലങ്ങൾ പൊതിയാൻ ആവശ്യമായ ആയിരക്കണക്കിന് താമരകൾക്കുവേണ്ടി നീർത്തടങ്ങളും ജലാശയങ്ങളും കുളങ്ങളും സംരക്ഷിക്കുന്നതിലൂടെ പൂരം പടയണി ഒരു ഹരിതോത്സവമായി രൂപപ്പെടുന്നതും ഡോ. ബി. രവികുമാർ വിദ്യാർഥികൾക്കു വിവരിച്ചു നൽകി. ബസേലിയോസ് കോളജ് മലയാള വിഭാഗം മേധാവി പ്രഫ. തോമസ് കുരുവിള, ഡോ. മഞ്ജുഷ വി. പണിക്കർ, ഡോ. ശരത് പി. നാഥ് എന്നീ അധ്യാപകരും വിദ്യാർഥികൾക്കൊപ്പമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.