മുഴുവൻ പഞ്ചായത്തുകളിലും ബി.ജെ.പിക്ക്​ വോട്ടുകുറഞ്ഞു

കോട്ടയം: ഉപതെരഞ്ഞെടുപ്പിൽ മുഴുവൻ പഞ്ചായത്തിലും ബി.ജെ.പിക്ക് വോട്ടുകുറഞ്ഞു. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ പാലാ നഗ രസഭയിൽ എൻ.ഡി.എ സ്ഥാനാർഥി 1655 വോട്ട് നേടിയപ്പോൾ ഇത്തവണ 1181 വോട്ടുമാത്രമാണ് നേടാനായത്. 2016ലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് എൻ.ഡി.എക്ക് ലഭിച്ചത് രാമപുരം പഞ്ചായത്തിൽനിന്നായിരുന്നു -3422. ഇത്തവണ ഇത് 2823 ആയി കുറഞ്ഞു. ഇത്തവണയും കൂടുതൽ വോട്ട് എൻ.ഡി.എക്ക് ലഭിച്ചത് രാമപുരത്തുനിന്നാണ്. കഴിഞ്ഞ തവണ എലിക്കുളം പഞ്ചായത്തിൽനിന്ന് 3096 വോട്ട് നേടിയെങ്കിൽ ഇത്തവണ ഇത് 2464 വോട്ടായി കുറഞ്ഞു. എൻ.ഡി.എ സ്ഥാനാർഥിയുടെ വോട്ടുചേർച്ച പുതുചർച്ചക്കും തുടക്കമിട്ടിരിക്കുകയാണ്. മോദി സർക്കാറിൻെറ ഭരണനേട്ടം, ശബരിമല വിഷയം തുടങ്ങി അനുകൂല വിഷയങ്ങൾ ഏറെയെന്ന് അവകാശപ്പെട്ടിട്ടും 6777 വോട്ടിൻെറ കുറവാണ് മുൻവർഷത്തെ അപേക്ഷിച്ച് എൻ.ഡി.എ സ്ഥാനാർഥിക്കുണ്ടായിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഹരി 24,821 വോട്ടും ഏപ്രിലിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പി.സി. തോമസ് 26,533 വോട്ടും മണ്ഡലത്തിൽ നേടിയിരുന്നു. ഇത്തവണ എൻ.ഡി.എ സ്ഥാനാർഥിക്ക് ലഭിച്ചത് 18,044 വോട്ട് മാത്രം. പോളിങ്ങിനു പിന്നാലെ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് ബിനു പുളിക്കക്കണ്ടത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെ എൻ. ഹരിയുടെ നേതൃത്വത്തിൽ ബി.ജെ.പി വോട്ട് യു.ഡി.എഫിനു നൽകിയെന്നാരോപിച്ച് ബിനു രംഗത്തുവന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.