മാണിയുടെ വസതിക്ക്​ മുന്നിൽ സംഘർഷം; എൽ.ഡി.എഫ്​ വിജയാഹ്ലാദം യു.ഡി.എഫുകാർ തടഞ്ഞു

പാലാ: കെ.എം. മാണിയുടെ വസതിക്ക് മുന്നിലെ എൽ.ഡി.എഫ് വിജയഹ്ലാദം സംഘർഷത്തിൽ കലാശിച്ചു. ഇടതുസ്ഥാനാർഥി മാണി സി. കാപ്പൻ വിജയം ഉറപ്പിച്ച ഘട്ടത്തിൽ എത്തിയ എൽ.ഡി.എഫ് പ്രവര്‍ത്തകരെ കേരള കോൺഗ്രസുകാര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ജോസ് കെ. മാണിയെ കൂക്കിവിളിച്ചും പരിഹാസമുതിര്‍ത്തും പ്രകടനമായെത്തിയ എൽ.ഡി.എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ മുദ്രാവാക്യം വിളികളുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഈസമയം വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. സംഘർഷത്തിൻെറ തുടക്കത്തിൽ നേതാക്കള്‍ ഇടപെട്ട് എൽ.ഡി.എഫ് പ്രവര്‍ത്തകരെ കടത്തിവിട്ടു. എന്നാൽ, മുന്നോട്ടുനീങ്ങിയ വാഹനങ്ങള്‍ വീണ്ടും നിര്‍ത്തിയശേഷം ഇവരില്‍ ചിലര്‍ തിരികെ വന്നതോടെ വാക്കേറ്റം രൂക്ഷമായി. റോഡിൽ ഇരുവിഭാഗം ചേരിതിറഞ്ഞ് പോർവിളി നടത്തിയതോടെ ബഹളം അടിപിടിയില്‍ കലാശിക്കുമെന്നായി. തുടർന്ന് കേരള കോൺഗ്രസ് നേതാക്കളും സി.പി.എം നേതാക്കളും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ, ഡിവൈ.എസ്.പി കെ. സുഭാഷിൻെറ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസും സ്ഥലത്തെത്തി. ഇരുവിഭാഗങ്ങളുടെയും നേതാക്കള്‍ ഇടപെട്ട് പ്രവർത്തകർ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിരിഞ്ഞുപോകാൻ തയാറാകാതിരുന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.