അടിപതറി യു.ഡി.എഫ്​ കോട്ടകൾ

കോട്ടയം: പരമ്പരാഗതമായി യു.ഡി.എഫ് പിന്തുണച്ച പഞ്ചായത്തുകളും നഗരസഭയും ഇടത്തേക്ക് ചാഞ്ഞത് മാണി സി. കാപ്പൻെറ വിജ യം എളുപ്പമാക്കി. നാലാം അങ്കത്തിന് പോരിനിറങ്ങിയ കാപ്പൻ പാലാ നഗരസഭയിലും ഒമ്പത് പഞ്ചായത്തിലും മുന്നേറ്റം നടത്തിയതാണ് വിജയം സ്വന്തമാക്കിയത്. പാലാ നഗരസഭ, രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂർ, എലിക്കുളം എന്നിവിടങ്ങളിലാണ് എൽ.ഡി.എഫ് മുന്നേറിയത്. മുത്തോലി, മീനച്ചിൽ, കൊഴുവനാൽ എന്നിവിടങ്ങളിൽ മാത്രമാണ് യു.ഡി.എഫിന് മേൽക്കെ നേടാനായത്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ ഉയർത്തിയ മുന്നേറ്റം അവസാനം വരെ മാണി സി. കാപ്പന് നിലനിർത്തനായി. വോട്ടെണ്ണലിൻെറ ഒരുഘട്ടത്തിലും യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് മുന്നിലെത്താനായില്ല. ഉറച്ച കോട്ടയെന്ന് കരുതുന്ന രാമപുരം, ഭരണങ്ങാനം, കരൂര്‍ പഞ്ചായത്തുകളാണ് യു.ഡി.എഫിെന കൈവിട്ടത്. 2016ൽ മുത്തോലിയിൽ കെ.എം. മാണിക്ക് 1683 വോട്ടിൻെറ ഭൂരിപക്ഷം കിട്ടിയപ്പോൾ ഇത്തവണ അത് 752 ആയി കുറഞ്ഞു. കൊഴുവനാൽ പഞ്ചായത്തിൽ കെ.എം. മാണിക്ക് 635 വോട്ട് ഭൂരിപക്ഷമുണ്ടായിരുന്നു. ഇത്തവണ അത് 490 വോട്ടായി ചുരുങ്ങി. ജോസ് ടോമിൻെറ സ്വന്തം പഞ്ചായത്തായ മീനച്ചിലിൽ മാത്രമാണ് അൽപം നിലമെച്ചപ്പെടുത്താനായത്. കഴിഞ്ഞതവണത്തെ 295 എന്നത് 490 ആയി ഉയർന്നു. അഭിപ്രായ സര്‍വേകളില്‍ യു.ഡി.എഫിന് വ്യക്തമായ മേല്‍ക്കൈ നേടുമെന്ന് പ്രവചനമുണ്ടായതോടെ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. ജോസ് ടോം എം.എൽ.എയായെന്ന തരത്തിലുള്ള പോസ്റ്ററുകറും കട്ടൗട്ടറുകളും മണ്ഡലത്തില്‍ സ്ഥാപിക്കാൻ 'കരിങ്ങോഴയ്ക്കൽ' വീട്ടില്‍ തയാറാക്കിവെച്ചിരുന്നു. ഫലം എതിരായതോടെ ഇതൊന്നും ഉപയോഗിക്കേണ്ടി വന്നില്ല. 2016ൽ കെ.എം. മാണിക്ക് 180 വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്ന രാമപുരം പഞ്ചായത്തിൽ മാണി സി. കാപ്പന് 518 വോട്ടിൻെറ മേൽക്കെയാണ് കിട്ടിയത്. ജില്ലയിൽ കേരള കോൺഗ്രസ്-കോൺഗ്രസ് തർക്കം രൂക്ഷമായ പഞ്ചായത്താണിത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉൾപ്പെടെയുള്ളവർ മലയോരമേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രവർത്തനവും എൽ.ഡി.എഫിന് തുണയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.