മഅ്ദനി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്

ചങ്ങനാശ്ശേരി: അബ്ദുന്നാസര്‍ മഅ്ദനി ഗുരുതര രോഗത്താല്‍ കഴിയുകയാണെന്നും ചികിത്സക്ക് അദ്ദേഹത്തെ കേരളത്തിലേക്ക ് കൊണ്ടുവരണമെന്നും ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്നും മര്‍ക്കുസുല്‍ഹുദ പൂര്‍വ വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു. എസ്.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. മുഹമ്മദ് ബാദ്ഷ സഖാഫി ഉദ്ഘാടനം ചെയ്തു. കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു. ആസിഫ് പുന്നപ്ര വിഷയം അവതരിപ്പിച്ചു. അബ്ദുല്‍ ലത്തീഫ് മമ്മറാന്‍, വി.എച്ച്. അബ്ദുൽ റഷീദ് മുസ്ലിയാര്‍, എ.കെ. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍സലാം ബാഖവി, അനസ് മദനി, ലബീബ് അസ്ഹരി, ലിയാഖത്ത് സഖാഫി, സിയാദ് അഹ്‌സനി, നവാസ് എ. ഖാദര്‍, യൂസുഫ് സഖാഫി, അബ്ദുല്‍ റഹ്മാന്‍ സഖാഫി, ഷാജഹാന്‍ സഖാഫി, കെ.എം. മുഹമ്മദ്, അനീഷ് കോട്ടയം, പി.എം. കബീര്‍, റിയാസ് മമ്മറാന്‍, ടി.എ. അന്‍സാരി, സുലൈമാന്‍ മുസ്ലിയാർ‍, സൈനുദ്ദീന്‍ മുസ്ലിയാര്‍ ഇളങ്കാട് തുടങ്ങിയവര്‍ സംസാരിച്ചു. മര്‍ക്കസുല്‍ഹുദ പൂര്‍വവിദ്യാര്‍ഥി സംഘടന 'അല്‍അഹ്ബാബ്' രൂപവത്കരിച്ചു. സുലൈമാന്‍ മുസ്ലിയാര്‍ കുമളി പ്രസിഡൻറായും ലിയാഖത്ത് സഖാഫി മുണ്ടക്കയം സെക്രട്ടറിയായും മുജീബ് റഹ്മാന്‍ എറണാകുളം ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.