പത്തനംതിട്ട: കോന്നിയിൽ റോബിൻ പീറ്റർ യു.ഡി.എഫ് സ്ഥാനാർഥിയാകാൻ സാധ്യത തെളിഞ്ഞു. കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിത ി ഹൈക്കമാൻഡിന് സമർപ്പിക്കുന്ന പട്ടികയിൽ റോബിനൊപ്പം മുൻ ഡി.സി.സി പ്രസിഡൻറ് പി. േമാഹൻരാജിൻെറ പേരും ഉൾപ്പെടുത്തുന്നുണ്ടെങ്കിലും റോബിന് തന്നെയാണ് മുൻതൂക്കം. സ്ഥാനമൊഴിഞ്ഞ എം.എൽ.എയുടെയും ഒപ്പം സ്ഥലത്തെ സിറ്റിങ് എം.പിയുടെയും അഭിപ്രായം സ്ഥാനാർഥിയെ തീരുമാനിക്കുന്നതിൽ കണക്കിലെടുക്കണെമന്ന പാർട്ടി നേതൃത്വത്തിൻെറ നിലപാടാണ് അടൂർ പ്രകാശിൻെറ നോമിനായ റോബിൻ പീറ്ററിേലക്ക് കാര്യങ്ങൾ എത്താൻ ഇടയാക്കിയത്. മണ്ഡലത്തിലെ പ്രമാടം ഗ്രാമപഞ്ചായത്തിൻെറ പ്രസിഡൻറായ റോബിൻ പീറ്റർ 23 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അടൂർ പ്രകാശിൻെറ നിഴലായി എന്നും ഉണ്ടായിരുന്നു. ആറ്റിങ്ങലിൽ എം.പിയാണെങ്കിലും കോന്നി മണ്ഡലവുമായുള്ള തൻെറ ബന്ധം ൈകവിടാതെ നിലനിർത്താൻ വിശ്വസ്തൻതന്നെ എം.എൽ.എ ആകണെമന്ന അടൂർ പ്രകാശിൻെറ നിർബന്ധബുദ്ധിയാണ് വിജയം കാണുന്നത്. ഡി.സി.സി പ്രസിഡൻറും ജില്ലയിലെ മറ്റ് മുതിർന്ന തോക്കളുമെല്ലാം സ്ഥാനാർഥിയുടെ കാര്യത്തിൽ സാമുദായിക പരിഗണനകൾ വേണെമന്ന നിലപാടിലായിരുന്നു. മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജിനുവേണ്ടി പ്രഫ. പി.ജെ. കുര്യൻ അടക്കമുള്ളവർ നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, അടൂർ പ്രകാശിനെ ആറ്റിങ്ങലിൽ സ്ഥാനാർഥിയാക്കിയ സമയത്ത് നൽകിയ ഉറപ്പുകൾ പാലിക്കാൻ നേതാക്കൾ നിർബന്ധിതരാകുകയായിരുന്നു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.