വൈക്കത്ത് ആൽമരം റോഡിനു​കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു

വൈക്കം: വൈക്കം തലയാഴം വളഞ്ഞമ്പലം ക്ഷേത്രത്തിനു മുൻവശത്തുനിന്ന കൂറ്റൻ ആൽമരം റോഡിനു കുറുകെ മറിഞ്ഞു. ക്ഷേത്രത്ത ിനു സമീപത്തെ ബസ്സ്റ്റോപ്പിൽ ആ സമയം ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. മരം വീണതിനെ തുടർന്ന് വൈക്കം-വെച്ചൂർ റോഡിൽ ഗതാഗതം രണ്ടുമണിക്കൂറോളം തടസ്സപ്പെട്ടു. വൈക്കം ഫയർ സ്റ്റേഷൻ ലീഡിങ് ഫയർമാൻ മുരളീധരൻെറ നേതൃത്വത്തിൽ വിശ്വംഭരൻ, പ്രശാന്തൻ, റെജിമോൻ, ഹർഷകുമാർ എന്നിവർ ഉൾപ്പെട്ട സംഘവും എസ്.ഐ ഡി. ശശീന്ദ്രൻെറ നേതൃത്വത്തിൽ പൊലീസും നാട്ടുകാരുടെ ചേർന്നാണ് മരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.