എലിക്കുളം പാടശേഖരത്തിൽ ആഘോഷമൊരുക്കാൻ വിദ്യാർഥികൾ

എലിക്കുളം: കന്നിമാസത്തിലെ മകംനാൾ നെല്ലിന് ജന്മദിനം. ആഘോഷത്തിനൊരുങ്ങി എലിക്കുളം പഞ്ചായത്തിലെ കാരക്കുളം പാടശ േഖരം. പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന കൃഷിവകുപ്പും സംയുക്തമായി പ്രദേശത്തെ സ്‌കൂളുകളിലെ കുട്ടികളെ കൂടെക്കൂട്ടിയാണ് ജന്മദിനാചരണത്തിന് പച്ചപ്പ് കൂട്ടുന്നത്. എലിക്കുളം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള തെരഞ്ഞെടുക്കപ്പെടുന്ന കുട്ടിക്കർഷകർ രാവിലെ 10ന് പാടശേഖരത്തിലെത്തും. നെൽകൃഷിയുടെ ചരിത്രം, നിലവിലെ സ്ഥിതി, ഇനങ്ങൾ, കാരക്കുളത്തെ കൃഷിചരിത്രം തുടങ്ങിയവ എലിക്കുളം കൃഷി ഓഫിസർ നിസ ലത്തീഫ്, മുതിർന്ന നെൽകർഷകൻ ജോർജ് മണ്ഡപത്തിൽ, പാടശേഖര സമിതി പ്രസിഡൻറ് ജോസ് ടോം, സെക്രട്ടറി ജസ്റ്റിൻ ജോർജ്, അസി. കൃഷി ഓഫിസർമാരായ എ.ജെ. അലക്‌സ് റോയ്, പി.കെ. ലേഖ, പഞ്ചായത്ത് അംഗം മാത്യൂസ് പെരുമനങ്ങാട്ട് തുടങ്ങിയവർ കുട്ടികളുമായി പങ്കുവെക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.