സി.പി.എം പ്രവർത്തക​െൻറ ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി

സി.പി.എം പ്രവർത്തകൻെറ ബൈക്ക് തീയിട്ട് നശിപ്പിച്ചതായി പരാതി ചങ്ങനാശ്ശേരി: സി.പി.എം പ്രവർത്തകൻെറ ബൈക്ക് രാത്രിയി ൽ തീെവച്ച് നശിപ്പിച്ചതായി പരാതി. പുഴവാത് കൊച്ചുകൊട്ടാരപറമ്പിൽ ജി. രാജീവിൻെറ ബൈക്കാണ് നശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി 12ഓടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ അക്രമിസംഘം ബൈക്ക് തടഞ്ഞുനിർത്തിയശേഷം വാളുകൊണ്ട് തലക്ക് വെട്ടിയെങ്കിലും ഹെൽമറ്റുണ്ടായിരുന്നതിനാൽ പരിക്ക് പറ്റിയില്ലെന്നും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.