അറവക്കുളം-അസീസി-കൂറ്റനാൽകടവ് റോഡ് തകർന്നു

ഭരണങ്ങാനം: അറവക്കുളം-അസീസി-കൂറ്റനാൽകടവ് റോഡ് പൂർണമായി തകർന്നു. അറ്റകുറ്റപ്പണി നടത്തിയിട്ട് 11 വർഷം കഴിഞ്ഞു. റ ോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഓടയില്ലാത്തതിനാൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മഴയിൽ കാൽനടപോലും അസാധ്യമാണ്. അസീസി ധ്യാനകേന്ദ്രത്തിലേക്കും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കും ആളുകൾ പോകുന്നത് ഇതുവഴിയാണ്. അൽഫോൻസാമ്മയുടെ തിരുനാളിന് ഈ റോഡ് ബൈപാസായി ഉപയോഗിക്കാറുണ്ട്. റോഡ് പൊതുമരാമത്ത് വകുപ്പിനു കീഴിലായതിനാൽ പഞ്ചായത്തിന് ഒന്നും ചെയ്യാൻ കഴിയുന്നുമില്ല. ഓടകൾ നിർമിച്ചും അറ്റകുറ്റപ്പണി നടത്തിയും റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ഭരണങ്ങാനം റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികളായ ബാലകൃഷ്ണൻ കൂടത്തിനാൽ, സെബാസ്റ്റ്യൻ പരപരാകത്ത്, ടോമി കിഴക്കേടത്ത് എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.