ജലസംരക്ഷണ പ്രവര്‍ത്തനം

ചങ്ങനാശ്ശേരി: വാഴപ്പള്ളി പഞ്ചായത്തിൻെറയും ജില്ല സാക്ഷരത മിഷൻെറയും ആഭിമുഖ്യത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ് ങളുടെ ഭാഗമായി ചെത്തിപ്പുഴ കടവില്‍ സംഘടിപ്പിച്ച പുഴനടത്തം പഞ്ചായത്ത് പ്രസിഡൻറ് വര്‍ഗീസ് ആൻറണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് റോസമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. ചീരംചിറ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസഫ് ഫിലിപ്പ്, സാക്ഷരത പ്രേരക്മാരായ സജിനി മാത്യു, കെ.കെ. വിജയമ്മ, ക്രിസ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ചെത്തിപ്പുഴ കടവ് മുതല്‍ മങ്ങാട്ടുകടവുവരെ പുഴയോരത്തുകൂടെ അംഗങ്ങള്‍ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.