തൊഴിൽപരിശീലന പദ്ധതി

കാരിക്കോട്: തൊഴിലില്ലയ്മ കുറക്കുന്നതിനുള്ള തീവ്രപദ്ധതിയുടെ ഭാഗമായ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ യോജന പദ്ധതിയുടെ ഉദ്ഘാടനം കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ സുരേഷ്കുമാർ നിർവഹിച്ചു. അസോസിയേഷൻ ഓഫ് ലേഡി എൻറർപ്രണേഴ്സ് ഓഫ് ഇന്ത്യയുടെ സൗജന്യ തൊഴിൽ പരിശീലന സ്ഥാപനത്തിൻെറ നേതൃത്വത്തിലാണ് പരിശീലനം. കാരിക്കോട് ഫാ. ഗീവർഗീസ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സമ്മേളനത്തിന് സ്കിൽ െഡവലപ്മൻെറ് ഡയറക്ടർ മാധവി റാണി അധ്യക്ഷത വഹിച്ചു. മുളക്കുളം പഞ്ചായത്ത് അംഗങ്ങളായ കെ.വി. ജെയിംസ്, സിനി ജയിൽ, സി.ഡി.എസ് ചെയർപേഴ്സൻ ചിത്തിര രവി, റസിയ, ബിനോയി, തെസ്നി, രജനി എന്നിവർ സംസാരിച്ചു. ഒാണാഘോഷ പരിപാടിയിൽ ഒന്നാംസ്ഥാനം നേടിയവർക്കുള്ള േട്രാഫികളും വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.