സ്‌കൂള്‍ പാര്‍ലമെൻറ്​ തെരഞ്ഞെടുപ്പ്

സ്‌കൂള്‍ പാര്‍ലമൻെറ് തെരഞ്ഞെടുപ്പ് ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ല മൻെറ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ നടന്നു. ഓരോ ക്ലാസുകള്‍ക്കും ഓരോ ബൂത്ത് വീതം ക്രമീകരിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍. വോട്ടിങ് സ്ലിപ്, വിരലിലെ മഷിയടയാളം, വോട്ടേഴ്സ് ലിസ്റ്റ് ഇവ ക്രമീകരിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിവിധ വശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാകുന്ന വിധത്തിലാണ് വോട്ടിങ് നടത്തിയത്. യു.പി, ഹൈസ്‌കൂള്‍ ക്ലാസുകളിലെ ഓരോ ഡിവിഷനിലെയും ക്ലാസ് ലീഡര്‍മാരെയുമാണ് ബുധനാഴ്ച തെരഞ്ഞെടുത്തത്. സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.