പി.ജി ചോദ്യബാങ്ക് തയാറാക്കൽ; അധ്യാപകർക്ക് പരിശീലനം നൽകി

കോട്ടയം: എം.ജി സർവകലാശാലയിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ ചോദ്യബാങ്ക് തയാറാക്കുന്നതുമായി ബന്ധപ്പെട് ട് അധ്യാപകർക്ക് പരിശീലനം നൽകി. ഓൺലൈനിലൂടെ ചോദ്യങ്ങൾ ചോദ്യബാങ്കിലേക്ക് അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പരിശീലന പരിപാടിയിൽ സിൻഡിക്കേറ്റ് അംഗം ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗം ഡോ. ആർ. പ്രഗാഷ് മുഖ്യപ്രഭാഷണം നടത്തി. പരീക്ഷ കൺട്രോളർ പ്രഫ. ബി. പ്രകാശ് കുമാർ, അസി. രജിസ്ട്രാർ എ. ജോൺ എന്നിവർ സംസാരിച്ചു. ഐ.പി.എസ്.ആർ സൊല്യൂഷൻസ് സി.ഇ.ഒ ഡോ. മെൻഡസ് ജേക്കബ് ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.