പത്തോളം ബൂത്തുകളിൽ യന്ത്രം പണിമുടക്കി

കോട്ടയം: യന്ത്രത്തകരാർ പത്തോളം ബൂത്തുകളിൽ പോളിങ് തടസ്സപ്പെടുത്തി. വോട്ടെടുപ്പ് ആരംഭിക്കുംമുമ്പ് മോക്പോൾ നടത്തുമ്പോൾ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് ആറ് ബൂത്തിൽ വിവി പാറ്റ് യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ചിരുന്നു. അന്ത്യാളം സൻെറ് മാത്യൂസ് എൽ.പി സ്‌കൂളിലെ 89ാം നമ്പർ ബൂത്ത്, വലവൂർ ഗവ. യു.പി സ്‌കൂളിലെ 95ാം നമ്പർ ബൂത്ത്, പാലാ സൻെറ് തോമസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷനിലെ ന്യൂ ബ്ലോക്കിലുള്ള 127ാം നമ്പർ ബൂത്ത്, കിഴപ്രയാർ സൺഡേ സ്‌കൂൾ ഹാളിലെ 136ാം നമ്പർ ബൂത്ത്, പറപ്പള്ളി ഗവ. എൽ.പി സ്‌കൂളിലെ 139ാം നമ്പർ ബൂത്ത്, പനമറ്റം ഗവ. എച്ച്.എസ്.എസിലെ 171ാം നമ്പർ ബൂത്ത് എന്നിവിടങ്ങളിലാണ് മോക്പോളിനിടെ സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇവിടെ പുതിയ യന്ത്രങ്ങൾ ഉപയോഗിച്ച് വോട്ടിങ് തുടങ്ങി. പിന്നീട് സാങ്കേതിക തകരാറിൽ പുലിയന്നൂർ കലാനിലയം എൽ.പി സ്‌കൂളിലെ വോട്ടിങ്ങും തടസ്സപ്പെട്ടു. അവിടെയും പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിങ് പുനരാരംഭിച്ചു. പൂവരണി ഗവ. യു.പി സ്‌കൂളിലെ 142ാം നമ്പർ ബൂത്തിൽ പ്രവർത്തനക്ഷമമല്ലാതായ വിവി പാറ്റ് യന്ത്രം മാറ്റി. പൈങ്ങുളം ചെറുകര സൻെറ് ആൻറണീസ് യു.പി സ്‌കൂളിലെ 99ാം നമ്പർ ബൂത്തിൽ കൺട്രോൾ യൂനിറ്റ് കേടായതിനെത്തുടർന്ന് വോട്ടിങ് യന്ത്രം മാറ്റി പുതിയത് സ്ഥാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.