കോന്നിയിൽ കള്ള​വോട്ടിന്​ ശ്രമമെന്ന്​; ഡി.സി.സി പരാതി നൽകി

പത്തനംതിട്ട: കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി വ്യാപകമായി കള്ളവോട്ടിന് ശ്രമം നടത്തുന്ന തായി പത്തനംതിട്ട ജില്ല കോൺഗ്രസ് കമ്മിറ്റി. ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി നൽകിയതായും ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഇടതു മുന്നണി പ്രവർത്തകർ കള്ളവോട്ടിനു ശ്രമം ആരംഭിച്ചതായി ബാബു ജോർജ് കുറ്റപ്പെടുത്തി. ജില്ലക്ക് അകത്തുനിന്നും പുറത്തുനിന്നും ഡി.വൈ.എഫ്.ഐ പ്രവർത്തകരും സി.പി.എം പ്രവർത്തകരും കോന്നിയിലെ ബന്ധുവീടുകളിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കി വോട്ട് ഇവിടേക്ക് മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. വില്ലേജ് ഓഫിസിലെ ഉൾപ്പെടെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെയാണ് കൃത്രിമം കാണിക്കാൻ ശ്രമിക്കുന്നത്. മറ്റ് നിയോജക മണ്ഡലങ്ങളിൽനിന്നുള്ള നിരവധി അപേക്ഷകളാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ കോന്നിയിലെ റവന്യൂ ഓഫിസുകളിൽ നിലവിലുള്ളതെന്നും ബാബു ജോർജ് ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.