തിരുവല്ല: കുമ്പനാട് കല്ലുമാലിക്കൽപടിയിൽ കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച സുഹൃത്തുക്കളായ നാലുപേരുടെയും സംസ്‌കാരം ചൊവ്വാഴ്ച. ഇരവിപേരൂർ വാക്കേമണ്ണിൽ സാം തോമസിൻെറ മകൻ ബെൻ ഉമ്മൻ തോമസ് (30), മംഗലശ്ശേരിൽ എം.സി. തോമസിൻെറ മകൻ ജോബി തോമസ് (37), തറവേലിൽ ശശിധരപ്പണിക്കരുടെ മകൻ അനൂപ് എസ്. പണിക്കർ (27), കോയിപ്പുറത്തുപറമ്പിൽ ജോർജിൻെറ മകൻ അനിൽ ജോർജ് മാത്യു (42) എന്നിവരാണ് ഞായാറാഴ്ച രാത്രി വാഹനാപകടത്തിൽ മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ഇവർ വിദ്യാർഥികളായിരുന്ന ഇരവിപേരൂർ സൻെറ് ജോൺസ് സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ പൊതുദർശനത്തിനു െവക്കും. ബെൻ തോമസിൻെറ സംസ്കാരം ചൊവ്വാഴ്ച മൂന്നിന് സൻെറ് ആൻറണീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും. ജോബിയുടെയും അനിലിൻെറയും സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിലും നടക്കും. ജോബിയുടെ മാതാവ്: ജോസമ്മ. ഭാര്യ: എൽസി. മക്കൾ: റീബ, റോഷ്‌ന. അനിലിൻെറ മാതാവ്: കുഞ്ഞുമോൾ. സഹോദരി: ആശ. അനൂപ് എസ്. പണിക്കരുടെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ നടക്കും. അനൂപിൻെറ മാതാവ്: സുധാകുമാരി. സഹോദരി സോനു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്. ബെൻ തോമസിൻെറ വിവാഹം ഒക്ടോബർ 31ന് നടത്താൻ നിശ്ചയിച്ചിരുന്നതാണ്. ഇരവിപേരൂർ വാക്കേമണ്ണിൽ സാം തോമസിൻെറ മകൻ ബെൻ ഉമ്മൻ തോമസ് ദുൈബയിൽനിന്ന് കഴിഞ്ഞാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. ഓതറ സ്വദേശിനിയായ പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്നു. ഒക്ടോബർ ഏഴിന് മനസ്സമ്മതവും നിശ്ചയിച്ചിരുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.