കോട്ടയം: നഗരമധ്യത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. ശാസ്ത്രി റോഡിലെ പെട്രോൾ പമ്പിനു മുന്നിലായിരുന്ന ു സംഭവം. കാർ യാത്രക്കാരായ പാമ്പാടി സ്വദേശികളായ ഉണ്ണിയും കണ്ണനും രക്ഷപ്പെട്ടു. പെട്രോൾ പമ്പിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ശനിയാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം. ശാസ്ത്രി റോഡിലേക്ക് കാർ ഇറങ്ങാൻ ശീമാട്ടി റൗണ്ടാനക്ക് സമീപം എത്തിയപ്പോൾതന്നെ ബോണറ്റിൽനിന്ന് പുക ഉയർന്നിരുന്നു. ശീമാട്ടി റൗണ്ടാന ഭാഗത്തുനിന്ന് ശാസ്ത്രി റോഡിലെ ഇറക്കത്തിലൂടെ വന്ന കാർ നമ്പർ പ്ലേറ്റ് നിർമിക്കുന്ന കടകൾക്ക് മുന്നിലെത്തിയപ്പോൾ എൻജിൻ ഓഫായി. നിയന്ത്രണം നഷ്ടമായി അതിവേഗം റോഡിൽനിന്ന് താഴേക്ക് ഉരുണ്ടു. റോഡരികിലെ പെട്രോൾ പമ്പിന് മുന്നിൽെവച്ച് ഹാൻഡ് ബ്രേക്ക് പിടിച്ചാണ് കാർ നിർത്തിയത്. ഈ സമയംതന്നെ ബോണറ്റിനുള്ളിൽനിന്ന് തീയും പുകയും ഉയർന്നു. ഇതോടെ ഭയന്ന യാത്രക്കാർ കാറിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. അഗ്നിരക്ഷ സേന അധികൃതരും പൊലീസും സ്ഥലെത്തത്തി തീ കെടുത്തിയതോടെയാണ് അപകടം ഒഴിവായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീയുണ്ടാതെന്ന് കണ്ടെത്തിയത്. കാറിൻെറ ബാറ്ററിയും വയറിങ്ങും അടക്കം പൂർണമായും കത്തിനശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.