നിയന്ത്രണംവിട്ട കാർ ബൈക്കിലും ബസിലുമിടിച്ച്​ രണ്ടുപേർക്ക് പരിക്ക്

വാഴൂർ: നിയന്ത്രണംവിട്ട കാർ ബൈക്കിലും ബസിലുമിടിച്ച് രണ്ടുപേർക്ക് പരിക്ക്. ബൈക്ക് യാത്രികനായ വാഴൂർ ചെങ്കൽപള്ള ി വെട്ടുമല മാർട്ടിൻ (27), കാർ യാത്രക്കാരി മാമ്മൂട് പാലയ്ക്കാട്ട് വീട്ടിൽ ടിസ മേരി ചാക്കോ (33) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട് നാലരക്ക് ദേശീയപാതയിൽ ചെങ്കൽപള്ളി ജങ്ഷന് സമീപം പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. കോട്ടയത്തുനിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വന്ന കാർ റോഡിലെ കട്ടിങ്ങിൽ തെന്നി നിയന്ത്രണം വിടുകയായിരുന്നു. ആദ്യം ബൈക്കിൽ ഇടിച്ച ശേഷം ബസിൽ ഇടിക്കുകയായിരുന്നു. മാർട്ടിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ടിസയെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.