വീട്ടിനു സമീപം പെരുമ്പാമ്പിനെ പിടികൂടി

രാമപുരം: വീടിൻെറ പരിസരത്തുനിന്ന് പെരുമ്പാമ്പിനെ പിടികൂടി. വെള്ളിലാപ്പിള്ളി കിഴക്കേക്കര സുനിയുടെ വീടി‍ൻെറ പരിസരത്തുനിന്നാണ് പിടികൂടിയത്. 20 കിലോയോളമുണ്ടായിരുന്നു. സുനി രാത്രി ഓട്ടോയിൽ വീട്ടിലേക്ക് വരുമ്പോൾ വാഹനത്തിൻെറ വെളിച്ചത്തിലാണ് മുറ്റത്ത് പാമ്പിനെ കണ്ടത്. നാട്ടുകാരുൾപ്പെടെ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി എരുമേലി വനം വകുപ്പ് അധികൃതർക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.