നവരാത്രി മഹോത്സവത്തിന് ഒരുങ്ങി പനച്ചിക്കാട്

കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലെ നവരാത്രി മഹോത്സവത്തിന് െവള്ളിയാഴ്ച തുടക്കമാകും. വിദ്യാരംഭ ചടങ്ങുകള ്‍ ഒക്ടോബര്‍ എട്ടിന് നടക്കും. നവരാത്രിയുടെ ചടങ്ങുകള്‍ 29 മുതലാണ് ആരംഭിക്കുന്നതെങ്കിലും കലോപാസകരുടെ തിരക്ക് കണക്കിലെടുത്താണ് െവള്ളിയാഴ്ച തന്നെ ആഘോഷം തുടങ്ങുന്നതെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് പൂജെവപ്പ് ചടങ്ങുകള്‍ നടക്കും. ഏഴിന് മഹാനവമി, ഏട്ടിന് പുലര്‍ച്ച വിദ്യാരംഭം. നവരാത്രി സംഗീതോത്സവത്തിൻെറ ഭാഗമായ ദേശീയ നൃത്തസംഗീതോത്സവത്തില്‍ ഗായകന്‍ ഡോ. തോപ്പൂര്‍ സായി റാമിൻെറ സംഗീതക്കച്ചേരിയാണ് പ്രധാന ഇനം. ആര്‍.എല്‍.വി രാമകൃഷ്ണൻെറ ഭരതനാട്യവും സംഗീതോത്സവത്തിൻെറ ഭാഗമായി നടക്കും. ഊരാണ്മ യോഗം പ്രസിഡൻറ് കെ.എന്‍. നാരായണന്‍ നമ്പൂതിരി കൈമുക്കില്ലം, ദേവസ്വം മാനേജര്‍ കെ.എന്‍. നാരായണന്‍ നമ്പൂതിരി, അസി. മാനേജര്‍ കെ.വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു സ്വരയാത്ര ശുശ്രൂഷ കോട്ടയം: എംപറർ ഇമ്മാനുവൽ (സിയോൻ) ചർച്ച് നേതൃത്വത്തിൽ ജില്ലയിൽ നടത്തിയ സ്വരയാത്ര ശുശ്രൂഷയുടെ സമാപനം ബുധനാഴ്ച നടക്കും. ൈവകീട്ട് അഞ്ചിന് തിരുനക്കര മൈതാനിലാണ് സമാപനശ്രുശ്രൂഷ. ഭാരവാഹികളായ പി.ആർ. സോളമൻ, സെബി സെബാസ്റ്റ്യൻ, ജോസഫ് കുര്യൻ, ജോൺ പൗലോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.