ശാസ്​ത്രി റോഡിലെ ബസ്​ സ്​റ്റോപ്പിൽ വൻ കുഴി

കോട്ടയം: നഗരത്തിൽ ഏറ്റവും തിരക്കേറിയ ശാസ്ത്രി റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് മുന്നിൽ വലിയകുഴി. കോട്ടയത്തുനിന്ന് മലയോര മേഖലയിലേക്കടക്കം ബസുകൾ നിർത്തുന്ന സ്റ്റോപ്പിലെ കുഴിയടക്കാൻ അധികൃതർ തയാറാകുന്നില്ല. നൂറുകണക്കിനാളുകൾ ദിവസവും ബസ് കാത്തുനിൽക്കുന്ന നഗരത്തിലെ പ്രധാന സ്റ്റോപ്പിൻെറ മുൻഭാഗത്താണ് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഒരുമാസം മുമ്പ് ചെറിയ കുഴിയായിരുന്നു. നിരന്തരം ബസുകൾ കയറിയിറങ്ങിയതോടെ കുഴി വലുതാവുകയായിരുന്നു. കുഴിയിൽ വീഴുന്ന ബസുകൾ ആടിയിളകിയാണ് മുന്നോട്ടുനീങ്ങുന്നത്. അപ്രതീക്ഷിതമായ ചാഞ്ചാട്ടത്തിൽ യാത്രക്കാർ ബസിനുള്ളിൽ വീഴാറുണ്ടെന്നും സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു. ബസിൻെറ അടിഭാഗം ഇടിച്ചുള്ള തകരാറും സംഭവിക്കുന്നുണ്ട്. രാത്രിയാണ് അപകടം കൂടുതലും. വെളിച്ചമില്ലാത്തതിനാൽ യാത്രക്കാരടക്കം കുഴിയറിയാതെ ഓടിയെത്താറുണ്ട്. ഒരടിയിലേറെ ആഴമുള്ള കുഴിയില്‍വീണ് കാലിന് പരിക്കേറ്റ നിരവധിപേരുണ്ട്. മഴയത്ത് വെള്ളം നിറഞ്ഞുകിടക്കുന്ന കുഴിയുടെ ആഴം അറിയാതെ അപകടത്തിൽപെടുന്നവരുമുണ്ട്. കുമളി, കട്ടപ്പന, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, മണിമല, ചങ്ങനാശ്ശേരി, കിടങ്ങൂര്‍, അയര്‍ക്കുന്നം, പള്ളിക്കത്തോട് മേഖലകളിലേക്ക് പോകേണ്ടവര്‍ ബസ് കാത്തുനില്‍ക്കുന്ന ഇവിടെ ആധുനികരീതിയല്‍ കാത്തിരിപ്പു കേന്ദ്രം ഒരുക്കിയതല്ലാതെ മറ്റ് സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.