വടശ്ശേരിക്കര ഫെഡറൽ ബാങ്ക് പടിയിൽ ഗതാഗതക്കുരുക്ക്

വടശ്ശേരിക്കര: ഫെഡറൽ ബാങ്ക് പടിയിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് യാത്രക്കാർ വലയുന്നു. അപകട സാധ്യതയും ഏറെയാണ്. ബാങ് കിൻെറ ചുറ്റുമതിലിനുള്ളിൽ ഇടപാടുകാർക്ക് വാഹനങ്ങളിടുന്നതിനുള്ള സൗകര്യമുണ്ടെങ്കിലും പലരും ഉപയോഗിക്കാറില്ല. ബാങ്കിൻെറ മുന്നിൽ മണ്ണാരക്കുളഞ്ഞി-പമ്പ പാതയുടെ ഇരു വശത്തുമാണ് വാഹനങ്ങളിടുന്നത്. മൂന്ന് റോഡുകൾ സന്ധിക്കുന്ന കവലയാണിത്. ബംഗ്ലാംകടവ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ശബരിമല പാതയിലൂടെയെത്തുന്ന വാഹനങ്ങൾ കാണാനാകില്ല. ശബരിമല പാതയുടെ ഇരുവശവും വളവും ഇറക്കവുമാണ്. ഇതിൻെറ ഇരുവശങ്ങളിലും വാഹനങ്ങളിടാൻ സ്ഥലമുണ്ട്. എന്നാൽ, കാട് മൂടിക്കിടക്കുകയാണ്. അമിതഭാരം കയറ്റിവരുന്ന ടിപ്പർ ലോറികൾ കയറ്റം കയറുമ്പോഴാണ് ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെടുന്നത്. അവ നിർത്തിയാൽ പിന്നീട് കയറ്റംകയറുന്നതിന് പ്രയാസമാണ്. ഇതേസമയത്ത് എത്തുന്ന കാൽനടക്കാർ കുഴിയിലേക്ക് ചാടുകയെ മാർഗമുള്ളൂ. ബംഗ്ലാംകടവ് റോഡിൽനിന്ന് വരുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.