Backpage കനകദാസ് തുറയൂരിന് അക്ഷരവീട്​ പ്രഖ്യാപിച്ചു

പയ്യോളി: പ്രമുഖ സാമൂഹിക-സന്നദ്ധ പ്രവർത്തകൻ കനകദാസ് തുറയൂരിനുള്ള അക്ഷരവീട് പദ്ധതി പ്രഖ്യാപനം കെ. മുരളീധരൻ എം.പ ി നിർവഹിച്ചു. സമൂഹത്തിന് നിരവധി സംഭാവനകളർപ്പിക്കുകയും അതേസമയം, ഒന്നും നേടാതെ പോകുന്ന പ്രതിഭകൾക്കുള്ള സമൂഹത്തിൻെറ പ്രത്യുപകാരമാണ് 'അക്ഷര വീട്' പോലുള്ള പദ്ധതികൾ കൊണ്ട് നിർവഹിക്കാനാകുന്നതെന്ന് കെ. മുരളീധരൻ പറഞ്ഞു. ലഹരി വിരുദ്ധ പോരാട്ടത്തിൻെറ മുൻനിരയിൽ കനകദാസിൻെറ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും എം.പി. പറഞ്ഞു. തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശരീഫ മണലുംപുറത്ത് അധ്യക്ഷത വഹിച്ചു. പദ്ധതി പ്രഖ്യാപനത്തിൻെറ ഭാഗമായി മലയാള അക്ഷരമാലയിലെ 36ാമത്തെ അക്ഷരമായ 'പ' അക്ഷര ഫലകം എം.പി കൈമാറി. മലയാളത്തിലെ 51 അക്ഷരങ്ങൾ സ്നേഹത്തിൻെറ 51 വീടുകളായാണ് അക്ഷരവീടുകൾ കേരളത്തിന് 'മാധ്യമ'വും യൂനിമണിയും എൻ.എം.സിയും അമ്മയും ചേർന്ന് സമർപ്പിക്കുന്നത്. യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ പദ്ധതി വിശദീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കുഞ്ഞിരാമൻ കനകദാസിനെ പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ബാലഗോപാലൻ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. പത്മനാഭൻ, പി. നസീർ, സി.വി. ശ്രുതി, റീജ, സഈദ് എലങ്കമൽ, എ.കെ. അബ്ദുറഹ്മാൻ, പി.ടി. അബ്ദുറഹ്മാൻ, എൻ.കെ. കുമാരൻ, എം.ടി. അഷ്റഫ്, ഇ.കെ. ബാലകൃഷ്ണൻ, ശ്രീനിവാസൻ കൊടക്കാട്ട് , വെട്ടുകാട്ടിൽ അബ്ദുല്ല, കെ.ടി. ഹരീഷ് എന്നിവർ സംസാരിച്ചു. കനകദാസ് തുറയൂർ മറുപടി പറഞ്ഞു. മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ സ്വാഗതവും സർക്കുലേഷൻ മാനേജർ (കോഴിക്കോട് ) സി.പി. പ്രകാശൻ നന്ദിയും പറഞ്ഞു. മികച്ച സാമൂഹിക- സന്നദ്ധ പ്രവർത്തകനുള്ള അംബേദ്കർ ദേശീയ അവാർഡ് ഉൾെപ്പടെ 19 അവാർഡുകൾ കരസ്ഥമാക്കിയ കനകദാസ് തുറയൂർ സഹജീവി സ്നേഹിയും ലഹരിവിരുദ്ധ പ്രവർത്തകനും വ്യക്തിത്വവികസന പരിശീലകനുമാണ്. പടംpk കനകദാസ് തുറയൂരിനുള്ള അക്ഷരവീട് പദ്ധതി പ്രഖ്യാപനം കെ. മുരളീധരൻ എം.പി നിർവഹിക്കുന്നു എം.ടി. അഷ്റഫ്, കെ.ടി. ഹരീഷ്, തുറയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ.കെ. പത്മനാഭൻ, മാധ്യമം ഡെപ്യൂട്ടി എഡിറ്റർ പി.എ. അബ്ദുൽ ഗഫൂർ, വാർഡ് മെംബർ സി.വി. ശ്രുതി, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശരീഫ മണലും പുറത്ത്, യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻകോയ എന്നിവർ സമീപം (വലത്തു നിന്ന്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.