വീട്ടമ്മക്ക് വധഭീഷണി; പൊലീസ് കേസെടുത്തു

നാരങ്ങാനം: വീട്ടമ്മക്കു നേരെ അജ്ഞാതൻെറ വധഭീഷണി. കടമ്മനിട്ട കൂരനോലിക്കൽ സുജിതയെയാണ് ഭീഷണിപ്പെടുത്തുന്നത്. വീടിൻെറ ഭിത്തിയിൽ തുടർച്ചയായി രണ്ട് ദിവസം വധിക്കുമെന്ന് എഴുതിവെക്കുകയായിരുന്നു. തിരുവോണത്തിൻെറ പിറ്റേന്ന് വൈകീട്ട് സുജിതയുടെ മകൾ മാത്രമുള്ളപ്പോൾ ആരോ വീടിനുനേരെ കല്ലെറിഞ്ഞിരുന്നു. ആറന്മുള സി.ഐക്ക് പരാതി നൽകി. പരാതി നൽകിയ ശേഷവും വീടിൻെറ മുൻവശത്ത് ഭിത്തിയിൽ ഇതേ ഭീഷണി എഴുതിയെന്ന് വീട്ടമ്മ പറയുന്നു. ആറന്മുള പൊലീസ് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.