ചെമ്പോല തറക്കൽ ഇന്ന്​

കോട്ടാങ്ങൽ: കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളോട് അനുബന്ധിച്ച നാലമ്പലം ചെ മ്പു പൊതിയലിൻെറ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഉത്രട്ടാതി നാളിൽ രാവിലെ 10ന് ആേൻറാ ആൻറണി എം.പി ഉദ്ഘാടനം നിർവഹിക്കും. കോട്ടാങ്ങൽ ദേവസ്വം ചെയർമാൻ മോഹൻ കെ. നായർ അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, രാജു എബ്രഹാം എന്നിവർ ചെമ്പോല തച്ചന്മാർക്ക് നൽകി ചെമ്പ് പൊതിയലിനു തുടക്കം കുറിക്കും. ദേവപ്രശ്ന പരിഹാര ക്രിയകളുടെ അവസാനഘട്ടം എന്ന നിലക്കാണ് നാലമ്പലം ചെമ്പുപൊതിയലും അനുബന്ധ പ്രവർത്തനങ്ങളും നടന്നുവരുന്നത്. വെള്ളി, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30ന് നട അടക്കും. ഒരു കോടിയിലധികം ചെലവ് വരുന്നതാണ് പ്രവർത്തനങ്ങളെന്ന് സെക്രട്ടറി ടി. സുനിൽ, വൈസ് ചെയർമാൻ സുനിൽ വെള്ളിക്കര എന്നിവർ അറിയിച്ചു. അനുസ്മരണ സമ്മേളനം മല്ലപ്പള്ളി: സി.പി.ഐ കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന ജിഞ്ചു കെ. ജോസിൻെറ ഒന്നാമത് അനുസ്മരണ സമ്മേളനം ഞായറാഴ്ച പെരുംമ്പാറയിൽ നടക്കും. വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനം ഹൗസിങ് ബോർഡ് ചെയർമാൻ പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. എം.എം. വർഗീസ് അധ്യക്ഷത വഹിക്കും. ജില്ല കൗൺസിൽ അംഗം കെ. സതീശ്, എ.ഐ.ടി.യു.സി ജില്ല ജോയൻറ് സെക്രട്ടറി തങ്കച്ചൻ, ലോക്കൽ സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പി.ടി. മാത്യു, ടി.എസ്. ഷാജി, സജീഷ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.