അതിവേഗ റെയിൽപ്പാത; അടയാളപ്പെടുത്തൽ തുടങ്ങി

കടുത്തുരുത്തി: തിരുവനന്തപുരം-കാസർകോട് വേഗ റെയിൽപ്പാതയുടെ (സെമി ഹൈസ്പീഡ് റെയിൽപ്പാത) സ്ഥലം ഏറ്റെടുക്കുന്നതിൻ െറ മുന്നോടിയായി അടയാളപ്പെടുത്തൽ തുടങ്ങി. കോട്ടയം ജില്ലയിൽ മുളക്കുളത്തുനിന്നാണ് പാത ആരംഭിക്കുന്നത്. മുളക്കുളം കളമ്പൂർ പാലത്തിലും മുളക്കുളം അമ്പലപ്പടിക്ക് സമീപം മുളക്കുളം-വെള്ളൂർ റോഡിലും കുന്നപ്പിള്ളിയിലുമാണ് ഇപ്പോൾ മാർക്കിങ് നടത്തിയിരിക്കുന്നത്. ഇവിടെനിന്ന് കടുത്തുരുത്തി വഴിയാണ് കടന്നുപോകുന്നത്. കേരള റെയിൽ െഡവലപ്മൻെറ് കോർപറേഷനാണ് (കെ.ആർ.ഡി.സി) നിർമാണം. ഓരോ അഞ്ച് കിലോമീറ്റർ ദൂരത്തിലുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. റെയിൽപ്പാതക്കായി 25 മീറ്റർ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. കൂടാതെ രണ്ട് സൈഡിലേക്കുമായി 15 മീറ്റർ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടത്താനും പാടില്ല. നേരത്തേ അതിവേഗ റെയിൽപാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ടി മാർക്ക് ചെയ്തിരുന്നത് കീഴൂർ, വാലച്ചിറ, മള്ളിയൂർ വഴിയായിരുന്നു. മണിക്കൂറിൽ 100 മുതൽ 200 കിലോമീറ്റർ വേഗതയിലാണ്‌ സെമിസ്പീഡ് െട്രയിൻ കടന്നുപോകുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം കൊച്ചുവേളി വരെ 10 സ്റ്റോപ്പുകളാണുള്ളത്. കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്. കാസർകോട് നിന്നും തിരുവനന്തപുരം വരെ 531.5 കിലോമീറ്ററാണ് ദൂരം. ഇത് സഞ്ചരിക്കാൻ മൂന്നുമണിക്കൂർ 52 സെക്കൻഡാണ്. നിർമാണത്തിനായി 66,079 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 ശതമാനം കേന്ദ്രസർക്കാറും 10ശതമാനം സംസ്ഥാനസർക്കാറും 80ശതമാനം ജപ്പാൻ സഹായവുമാണ്. 2024 ഓടെ പാതയുടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.