മാണി സി. കാപ്പ​െൻറ പര്യടനത്തിന്​ ആവേശത്തുടക്കം; ജയ​െൻറ അപരനുമെത്തി

മാണി സി. കാപ്പൻെറ പര്യടനത്തിന് ആവേശത്തുടക്കം; ജയൻെറ അപരനുമെത്തി പാലാ: ഇടതു സ്ഥാനാർഥി മാണി സി. കാപ്പൻെറ തെരഞ്ഞെ ടുപ്പ് പ്രചാരണ പര്യടനത്തിന് പനയ്ക്കപ്പാലത്ത് തുടക്കം. ശനിയാഴ്ച രാവിലെ എട്ടിന് തുറന്ന വാഹനത്തിലുള്ള സ്വീകരണ പരിപാടിക്ക് ചുക്കാൻ പിടിക്കാൻ എൻ.സി.പി ദേശീയ സെക്രട്ടറി ടി.പി. പീതാംബരൻ എത്തി. ഒപ്പം മണ്ഡലത്തിലെ നേതാക്കളായ വക്കച്ചൻ മറ്റത്തിൽ, ലാലിച്ചൻ ജോർജ്, ബാബു കെ. ജോർജ്, സിബി തോട്ടുപുറം, സി.കെ. ശശിധരൻ, ഷാജി കടമല, രാജീവ് നെല്ലിക്കുന്നേൽ, ജോസ് പാറേക്കാട്ട്, സണ്ണി തോമസ് തുടങ്ങിയവരുമുണ്ടായി. പ്രചാരണ വാഹനത്തിലെ 'കസ്തൂരിമാൻ മിഴി മലർശരമെയ്തു, കൽഹാര പുഷ്പങ്ങൾ പൂമഴ പെയ്തു എന്ന ഗാനത്തിനൊപ്പിച്ച് കൈകൾ വീശി ജയൻെറ ഡ്യൂപ്. കൂളിങ് ഗ്ലാസും കോട്ടും ബൽറ്റും ധരിച്ച് മാണി സി. കാപ്പന് വോട്ട് അഭ്യർഥിച്ചു. കുറെനേരം 'ജയൻ' കാണികളെ കൈയിലെടുത്തു. ഉടൻ പൂവൻകോഴി കൂവുന്ന ശബ്ദത്തിനൊത്ത് ഏഷ്യാനെറ്റ് മുൻഷിയും രംഗത്തെത്തി. ഇതേസമയം രണ്ടാമത്തെ പോയൻറായ അമ്പാറ അമ്പലം ജങ്ഷനിൽ രതീഷ് വള്ളിച്ചിറയുടെ നേതൃത്വത്തില്‍ ജൂനിയര്‍ കലാഭവൻ മണിയായി രതീഷ് വയലായും അനൂപ് കലാഭവനും സന്തോഷ് പ്രഭയും പാലായിലെ വികസന മുരടിപ്പിനെതിരെ സ്‌കിറ്റും നടത്തി. തൊട്ടുപിന്നാലെ മന്ത്രി എം.എം. മണിയെത്തി സ്വന്തം സ്റ്റൈലിൽ പ്രഭാഷണം നടത്തി. ആദ്യ സ്വീകരണ പോയൻറിൽ നൂറുകണക്കിനാളുകൾ റോസാപുഷ്പങ്ങളുമായി കാത്തുനിന്നു. കാളകെട്ടി, ഓലായം, ഇളപ്പുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളിൽ വനിതകളടക്കം ഹാരം അണിയിച്ചു. സ്വീകരണ സ്ഥലങ്ങളിൽ മാലയും ഷാളും അണിയിച്ചാണ് സ്വീകരിച്ചത്. ചുരുങ്ങിയ വാക്കുകളില്‍ സ്ഥാനാർഥിയുടെ വോട്ടുതേടൽ. കളത്തൂക്കടവില്‍ തലപ്പലം പഞ്ചായത്തിലെ പര്യടനം സമാപിച്ചു. ഇതിനിടെ ചേര്‍പ്പുങ്കലില്‍ പാലാ രൂപത ആരംഭിക്കുന്ന മാര്‍ സ്ലീവ ആശുപത്രിയുടെ ആശീര്‍വാദ ചടങ്ങളിലേക്കും പോയി. കൂട്ടക്കല്ലിലാണ് മൂന്നിലവ് പഞ്ചായത്തിലെ പര്യടനത്തിന് തുടക്കമിട്ടത്. വാകക്കാട്, വാളകം, മേച്ചാൽ, ചൊവ്വൂർ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മൂന്നിലവിൽ സമാപിച്ചു. ഭരണങ്ങാനം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ പര്യടനം ഇന്ന് പാലാ: ഇടതു സ്ഥാനാർഥി മാണി സി. കാപ്പൻ ഞായറാഴ്ച ഭരണങ്ങാനം, മേലുകാവ്, കടനാട് പഞ്ചായത്തുകളില്‍ പര്യടനം നടത്തും. ഭരണങ്ങാനം പഞ്ചായത്തിലെ പ്രവിത്താനത്ത് രാവിലെ എട്ടിന് പര്യടനം ആരംഭിക്കും. മണപ്പുറം ജങ്ഷൻ, പ്രവിത്താനം മാര്‍ക്കറ്റ്, അളനാട് സ്‌കൂൾ, ഉള്ളനാട്, കയ്യൂർ സ്‌കൂൾ ജങ്ഷൻ, കയ്യൂര്‍പള്ളിക്കവല എന്നിവിടങ്ങളിലും മേലുകാവ് പഞ്ചായത്തിലെ പര്യടനം പയസ്മൗണ്ടിൽ 9.45നും ആരംഭിക്കും. രാജീവ് കോളനി, ഇടമറുക് പള്ളി, ഇടമറുക് എച്ച്.സി, കോണിപ്പാട്, ചാലമറ്റം, പെരിങ്ങാലി, മേലുകാവ് സൻെറർ, കാഞ്ഞിരംകവല, മേലുകാവ്മറ്റം, കുരിശുങ്കൽ എന്നിവിടങ്ങളിൽ നടക്കും. കടനാട് പഞ്ചായത്തിലെ പര്യടനം ഉച്ചക്ക് രണ്ടിന് മേരിലാൻറിൽ ആരംഭിക്കും. നീലൂർ, കുറുമണ്ണ്, കൊടുംമ്പിടി, കടനാട്, വല്യാത്ത്, കാവുംകണ്ടം, മറ്റത്തിപ്പാറ, മാനത്തൂർപള്ളി, പിഴക് ബഗ്ലാംകുന്ന്, പിഴക് രാമപുരം കവല, ഐങ്കൊമ്പ് എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അഞ്ചിന് കൊല്ലപ്പള്ളിയിൽ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.