മഹിള മോര്‍ച്ചയുടെ ഗൃഹസമ്പര്‍ക്കം ഇന്ന്​

പാലാ: മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ പാലാ നിയോജകമണ്ഡലത്തില്‍ ഞായറാഴ്ച ഗൃഹസമ്പര്‍ക്കം നടത്തും. പാലാ ടൗണിലെ വിവിധ ഷോപ്പുകളിലും ഓട്ടോസ്റ്റാന്‍ഡുകളിലും എൻ.ഡി.എ സ്ഥാനാര്‍ഥിക്കായി മഹിളമോര്‍ച്ച അംഗങ്ങള്‍ വോട്ടഭ്യര്‍ഥിച്ചു. മഹിള മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. നിവേദിതയുടെ നേതൃത്വത്തില്‍ സന്ധ്യ അനില്‍, അര്‍ച്ചന സൂര്യന്‍, ശ്രീജ സനീഷ്, മായ സുരേഷ്, തുളസി സുനില്‍, മഞ്ജു സുരേഷ് എന്നിവര്‍ പങ്കെടുത്തു. ശനിയാഴ്ച മഹിള മോര്‍ച്ചയുടെ യോഗം പാലാ മണ്ഡലം പ്രസിഡൻറ് അര്‍ച്ചന സൂര്യൻ അധ്യക്ഷതയില്‍ പാലായില്‍ ചേര്‍ന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു. ത്രിപുരയില്‍ തന്ത്രം മെനഞ്ഞ സുനില്‍ ദിയോധര്‍ പാലായിലേക്ക് പാലാ: എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കാനും തന്ത്രങ്ങള്‍ മെനയാനും ബി.ജെ.പിയുടെ ദേശീയ നേതാക്കളടക്കം വരുംദിവസങ്ങളില്‍ പാലായിലെത്തും. ത്രിപുരയിൽ ഇടതുപക്ഷ ഭരണം അവസാനിപ്പിച്ച് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാൻ ചുക്കാൻപിടിച്ച സുനില്‍ ദിയോധര്‍ ചൊവ്വാഴ്ച പാലായിലെത്തും. രണ്ടുദിവസം പാലായില്‍ തങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വിവിധ യോഗങ്ങളിലും പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരന്‍ 20ന് എത്തി കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു 19ന് പാലായിലെത്തും. കുടുംബയോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. സുരേഷ് ഗോപി എം.പി പ്രചാരണത്തിൻെറ മൂര്‍ധന്യാവസ്ഥയില്‍ പാലായിലെത്തും. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, ഒ. രാജഗോപാല്‍ എം.എൽ.എ, കെ. സുരേന്ദ്രന്‍, എം.ടി. രമേഷ്, ശോഭ സുരേന്ദ്രന്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരും പാലായിലെത്തും. ബഷീർ അമ്മ മലയാള പുരസ്കാരം സമർപ്പണം ഇന്ന് തലയോലപ്പറമ്പ്: ബഷീർ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ പ്രവാസി എഴുത്തുകാരുടെ കഥകൾക്ക് നൽകുന്ന ബഷീർ അമ്മ മലയാളം പുരസ്കാരം തമ്പി ആൻറണിയുടെ പുസ്തകമായ 'വാസ്കോഡഗാമ'ക്ക് ഞായറാഴ്ച വൈകീട്ട് നാലിന് സമർപ്പിക്കും. നടൻ ശ്രീനിവാസൻ പുരസ്കാരം സമർപ്പിക്കും. ബഷീർ കുടുംബസമേതം തലയോലപ്പറമ്പിലെ െഫെഡറൽ നിലയത്തിൻെറ തിരുമുറ്റത്താണ് പുരസ്കാരച്ചടങ്ങ്. സാഹിത്യസമ്മേളനം എഴുത്തുകാരൻ പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണൻ അധ്യക്ഷതവഹിക്കും. സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ പ്രശസ്തി സമർപ്പണവും സിബി മലയിൽ മുഖ്യപ്രഭാഷണവും നടത്തും. സാഹിത്യനിരൂപകൻ ഡോ. എം.എൻ. കാരശ്ശേരി ബഷീർ അനുസ്മരണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.