അപകടസാധ്യത കുറക്കാൻ റോഡ് വൃത്തിയാക്കി

കൂരാലി: ഒരുവശം തിട്ടയിടിഞ്ഞ് അപകടസാധ്യതയേറിയ റോഡിൽ ഗതാഗതം സുഗമമാക്കാൻ റോഡരികിലെ കാടുതെളിച്ച് വീതികൂട്ടി. ഓണനാളിൽ പനമറ്റം മുസ്ലിം സർവിസ് സൊസൈറ്റി പ്രവർത്തകരാണ് ശ്രമദാനത്തിലൂടെ റോഡരിക് തെളിച്ചത്. കൂരാലി-തമ്പലക്കാട് റോഡിൽ പനമറ്റം മുസ്ലിം പള്ളിക്കുസമീപം ഒരുവശം ഒന്നരവർഷം മുമ്പ് ഇടിഞ്ഞതാണ്. പൊതുമരാമത്ത് വകുപ്പ് ഇതുവരെ നടപടിയെടുത്തില്ല. കഴിഞ്ഞദിവസം പള്ളിയിൽ പ്രാർഥനക്കുശേഷം മടങ്ങിയ വഞ്ചിമല മുള്ളൻമടക്കൽ സുബൈദിൻെറ ബൈക്ക് മറിഞ്ഞ് പരിക്കേറ്റിരുന്നു. ഇതോടെയാണ് റോഡിന് എതിർവശത്ത് കാടുകയറിയ അരിക് തെളിച്ച് വാഹനങ്ങളോടാൻ പാകത്തിനാക്കാൻ പ്രവർത്തകർ തീരുമാനിച്ചത്. കാട് വെട്ടിമാറ്റി മണ്ണിട്ട് കുഴിനികത്തി വീതികൂട്ടി. അനസ് മുഹമ്മദ്, മുഹമ്മദ് ഹഫീസ്, ഷാജി, നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.